
തണുപ്പത്ത്...

മരം - കാട് - പക്ഷി
കണ്ണൂര്‍
ശേഷം
അവസാനം അറിഞ്ഞത്

കാലാന്തര ചിന്തകള്‍

നിന്റെ കാലടികള്‍ ഞാന്‍ തിരിച്ചറിയുന്നു.
കാലമൊരുപാടുനാളായെണ്ണെന്നു
അറ്റബന്ധങ്ങള് യാത്ര ചോദിക്കാതെ പോലും
നരകവാതായനങ്ങള്‍ തുറന്നിറങ്ങിപ്പോകുന്നു.
ഇരുട്ടിലേക്കാണ്ട് പോകുന്നു.
പടിയിറങ്ങിപ്പോകുന്നതെപ്പോഴും
വാക്കുകളവസാനിക്കുന്നയിടത്ത് നിന്നാണ്.
അടിവേരുകള്‍ നിലവിളിക്കുന്നത്
കാണാക്കയങ്ങളില്‍ നിന്നാണ്.
അലറിക്കരഞ്ഞ്കൊണ്ടെപ്പോഴും
പോയകാലം ശേഷിച്ച പല്ലുകള്‍ കാട്ടി
പുല്ലുവഴികളന്വേഷിക്കുന്നു.
ചിന്തകള്‍ മറയ്ക്കുവാനാവില്ല
ഓര്‍മ്മകള്‍ കറപിടിച്ച് വന്നവഴിതേടുന്നു.
ആര്ത്തുച്ചിരിക്കുവാനിനിയെന്ന് കഴിയും
അര്‍ത്ഥമില്ലായ്മ വിഴുങ്ങിവിഴുങ്ങി
അവസാന രാത്രിവരെ മരണമന്വേഷിച്ച് നടക്കാം
കാലൊച്ചകള്‍ നേര്‍ത്ത് വരുന്നു
ഇനി വഴിനീളെ നിന്റെയവസാനയത്താഴവും
ബാക്കിയാവുന്നു.
© റ്റോംസ് കോനുമഠം
പ്രവാസി.
ജ്യോനവന് നീ എവിടെയാണ്..?

ജ്യോനവന് നീയിന്നെവിടെയാണ്..?
എല്ലാമനാഥമാക്കി പോയതെന്തേ..?
അറിയാമായിരുന്നല്ലേ,
എല്ലാമറിയാമായിരുന്നല്ലേ,
പറഞ്ഞിട്ടും
അറിയാതെപോയവര്‍ ഞങ്ങള്‍.
ജ്യോനവന് നീയിന്നെവിടെയാണ്..?
എല്ലാമനാഥമാക്കി പോയതെന്തേ..?
മൗനത്തിലൂടെ നീ പറഞ്ഞതെത്ര ശരി.
അവസാനമെഴുതിയ കവിത പോലും
വേദനയുടെ ചില്ലക്ഷരങ്ങളായി
നെഞ്ചകം വലിച്ച് കീറുന്നു.
ജ്യോനവന് നീയിന്നെവിടെയാണ്..?
എല്ലാമനാഥമാക്കി പോയതെന്തേ..?
നിന്റെ പൊട്ടക്കലമിന്നനാഥം
നീ നിറച്ച കവിതകളാല്‍
പിന്നെയും പിന്നെയും തുളുമ്പുന്നു,
തുളവീണതറിയാതെ.
ജ്യോനവന് നീയിന്നെവിടെയാണ്..?
എല്ലാമനാഥമാക്കി പോയതെന്തേ..?
എവിടെയോ
മറന്ന് വെച്ച് പോയ
പുസ്തകത്താളുകള്‍
തേടിപോയതാണോ..?
ജ്യോനവന് നീയിന്നെവിടെയാണ്..?
എല്ലാമനാഥമാക്കി പോയതെന്തേ..?
എഴുതിയ വരികള്‍ മതിയിനിയെന്നും
നിന്നെ ഓര്‍ക്കുവാന്‍
അത് മാത്രമേയുള്ളിവിടെയെന്നും
നീ നിറഞ്ഞ് തുളുമ്പുവാന്‍
ജ്യോനവന് നീയിന്നെവിടെയാണ്..?
എല്ലാമനാഥമാക്കി പോയതെന്തേ..?
© റ്റോംസ് കോനുമഠം
പകല്‍ സ്വപ്നങ്ങള്‍

