Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-02-25

മൂന്ന് കവിതക്കുറിപ്പുകള്‍

പൗരന്‍

ഞാനും
നിങ്ങളും
ഒരു പൗരനാണന്ന
ബോധം വരുന്നത്
തെരെഞ്ഞെടുപ്പടുക്കുമ്പോള്‍
മാത്രമാണ്‌.
അകകണ്ണ്

കണ്ണിന്‌
കാണാന്‍
കഴിയുന്നതിനപ്പുറമുള്ളത്
കാണുവാന്‍
കണ്ണിനകത്തൊരു
കണ്ണ് വേണം.
കൈതെറ്റ്

ഓര്‍മ്മകളുടെ
മേച്ചില്‍ പുറങ്ങളില്‍
കണ്ണീര്‍ വീണു
നനഞ്ഞ് കിടക്കുന്നത്
ജീവിതപാച്ചിലിലെപ്പോഴോ
കൈമോശം
വന്നൊരു
വാക്കോ നോക്കോ..?

2010-02-18

വേരില്ലാത്തവര്‍




നാമറിയണം
വിമോചനസമരങ്ങള്‍
വിമതനാക്കപ്പെട്ടവന്‍റെയും
ഒറ്റുകാരനാക്കപ്പെട്ടവന്‍റെയും
ചരിത്രം പറഞ്ഞ്
നാറ്റാനുള്ളതല്ല.

വര്‍ണ്ണാഭമായ രാത്രിയില്‍
വാവിട്ട് നിലവിളിച്ച-
അകാരണ ശബ്ദങ്ങള്‍
പുഞ്ചവരമ്പില്‍ തന്നെയനാഥമായി.

വിലാപങ്ങള്‍ തീമഴപോലെ-
വികലമാക്കപ്പെട്ട ആശയങ്ങളുടെ മേല്‍
വിസര്‍ജ്ജനം നടത്തുന്ന കാലം
വിദൂരത്തല്ല.

എങ്കിലും
അസംബ്ന്ധം പുലമ്പുന്നവര്‍
എല്ലായിപ്പോഴും
വിജയിച്ചതായാണ്‌
കാലവും ചരിത്രവും
നമ്മെ പഠിപ്പിക്കുന്നത്.

സാരമില്ല, ഇങ്ങനെയൊക്കെയല്ലേ
നാം കള്ളങ്ങള്‍ പറയാന്‍ പഠിക്കുന്നത്.

2010-02-12

പ്രണയം നഷ്ടപ്പെട്ടവന്‍റെ പ്രണയാക്ഷരങ്ങള്‍

പ്രണയിച്ച ദിനങ്ങള്‍
പ്രാണപ്രയേസിക്കു മാത്രമായിട്ടായിരുന്നു.
പ്രണയമവസാനിച്ച ദിനം
പ്രളയസമാനമായിരുന്നു.

വീണ്ടുമോര്‍ക്കുന്നു
പ്രണയിച്ച ദിനങ്ങള്‍ സുന്ദരം
പ്രണയിക്കാതിരുന്ന ദിനങ്ങളതിസുന്ദരം

പ്രണയാക്ഷരങ്ങള്‍ കുത്തിനിറച്ചോരു-
പ്രത്യയശാസ്ത്ര മുദ്രാവാക്യങ്ങള്‍
പ്രത്യക്ഷപ്പെട്ടതുമവസാനിച്ചതും
പ്രയോജനരഹിതാന്തിരീക്ഷത്തില്‍ തന്നെയായിരുന്നു.

പ്രണയദിനമൊന്നാഗതമാകുമ്പോള്‍
പ്രണയം മാത്രമല്ലീ ജീവിതവും
പ്രശാന്തസുന്ദരമല്ലന്നറിയുന്നു.

ഒടുക്കം
പ്രണയിക്കാതിരുന്നതിന്‍റെ പേരില്‍
പ്രണയിക്കാനാവാത്തതിന്‍റെ പേരില്‍
പ്രണയം നഷ്ടപ്പെട്ടതിന്‍റെ പേരില്‍
പ്രാന്തനായവന്‍ എവിടെ പോകും...?

പ്രണയം
പറയാന്‍ മാത്രമേ കൊള്ളൂ...!!
എന്നിരുന്നാലും
പ്രണയിക്കുന്നവര്‍ പ്രണയിക്കാതിരിക്കില്ലല്ലോ...?
2010-02-11

ഫെബ്രുവരി രണ്ടായിരത്തിപത്ത് (Feb 2010)

നാലായി തുടര്‍ന്ന്-
നാലായവസാനിച്ച്-
നാലില്‍ കുരുങ്ങി-
നാലില്‍ തന്നെ.

ഞായര്‍,തിങ്കള്‍,ചൊവ്വ - നാല്‌
ബുധന്‍,വ്യാഴം,വെള്ളി - നാല്‌
ശനിയും നാല്‌

ഇനി നമ്മള്‍ കാണാം,
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം
ഇതുപോലെ വീണ്ടും...


Back to TOP