Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2009-12-25

തണുപ്പത്ത്...



















ണുപ്പില്‍ നീ പറഞ്ഞ കഥകളെ-
ത്ര വിചിത്രമായെന്റെ
നെഞ്ചകത്തിലടരായോരു
കോണില്‍ കല്ലിച്ച് കിടക്കുന്നു.

നീ പറഞ്ഞ വാക്കുകളേറെ
വിശ്വസിച്ച ഞാന്‍ ആര്‍പ്പോടെ
കാറ്റിലവന്‍* വരുന്നതും കാത്തിരുന്നു
നേരം പുലര്‍ന്നിട്ടുമവന്‍ വന്നില്ല.......

പെയ്തോഴിയാത്ത പേമാരിയില്‍
കറുത്തയിരുട്ടിലവന്‍ വല്ലാത്തൊ-
രണപ്പോടെയെന്‍ കിടപ്പറയിലേക്ക്
ഊളിയിട്ട് കയറാന്‍ തുടങ്ങി .........

പകുതിക്കു വച്ചു തോര്‍ന്ന
മഴയില്‍ കുതിര്‍ന്നെന്‍
കുളിരിന്‍ സ്വപ്നങ്ങള്‍
തണുത്തുറഞ്ഞ് മഴയിലേക്ക് നീണ്ട് പോകുന്നു

ആത്മവഞ്ചനയുടെ തിളക്കമായി
രുന്നോ,യെന്‍ ഇറുകിയടച്ച
ഉറക്ക്ത്തിന്റെ താഴ്വര
അനാഥമാക്കിപ്പോയത്..

ഈ തണുപ്പെന്നെ നിന്നിലേക്കടുപ്പിക്കുന്നു
നീ പോലുമറിയാതെ..
എന്നിട്ടും നമ്മള്‍ ഏറെ ദൂരത്താ-
ണന്നത് അടുക്കാനാവാത്ത വിടവ്.

* രാജകുമാരന്‍

2009-12-19

മരം - കാട് - പക്ഷി















ക്ഷികളും കാടുകളും
ഒഴിഞ്ഞ് കിടക്കുകയാണ്‌.
പക്ഷികളുടെ വിവരങ്ങള്‍
ശേഖരിക്കലാണയാളുടെ പണി.
അയാള്‍ അവയെ കാണുന്നത്
അയാളുടെ ജീവിതത്തിലൂടെയാണ്‌.
മരങ്ങളില്ലാത്ത കാടുകളില്‍
പക്ഷികള്‍ കൂട്ടമായ്
കൂട്കൂട്ടുന്നതയാള്‍
വീട്ടിലിരുന്ന് സ്വപ്നം കണ്ടു.

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
മരങ്ങള്‍ക്കിടയിലൂടെ
കണ്ണ്മിഴിച്ച് അയാള്‍ മാനം
നോക്കി.
വീട്ടിലേക്ക് പോയ നേരം
കിടക്കയില്‍ മലര്‍ന്ന്‌ കിടന്നയാള്‍
ദൂരെ പക്ഷികള്‍ കൂട് കൂട്ടുന്നതും
കലപിലകൂട്ടി നഷ്ടങ്ങള്‍ പറയുന്നതും
മനകണ്ണീല്‍ കണ്ടയാള്‍
അനങ്ങാതെ ശ്വാസം കഴിച്ചു.

മരമില്ലതെന്തു കാട്
കാടില്ലതെന്ത് പക്ഷി,
പക്ഷിയില്ലാതെന്ത് പക്ഷിക്കൂട്..
ഒഴിഞ്ഞ കൂടുകള്‍, പക്ഷികള്‍
വിരുന്ന് വരുന്നത് കാത്തി-
രുന്ന് ദ്രവീകരണഭീതിയില്‍.
മരങ്ങളില്ലാത്ത കാടുകളില്‍
പക്ഷികള്‍ വരാതിരിക്കുന്നത്
ഇന്റെര്‍നെറ്റില്‍ നോക്കി
അയാള്‍ നേരത്തേ കണ്ടു.

അയാള്‍ക്കറിയാം
ഇനി പക്ഷികള്‍ വരില്ലന്നും
കാടുകള്‍ വേര്‌ പിടിക്കല്ലന്നും
എങ്കിലുമയാള്‍
പക്ഷികള്‍ക്കായ്...........?

© റ്റോംസ് കോനുമഠം

2009-12-17

കണ്ണൂര്‍

ചുടുമുലപ്പാല്‍-
അന്യമായ ഏകാന്തകാലം
രാക്കിളികള്‍ക്ക്-
ലൈംഗീകോത്തേജനം
നഷ്ടപ്പെട്ടിരിക്കുന്നു.

ഓടിച്ചാടി നടന്നിരുന്നവന്റെ
സുഷ്മനയില്‍ ദ്വാരം
കണ്‍പീലികള്‍ കൊഴിഞ്ഞ്
കണ്ണ് ഇളകിത്തെറിക്കുന്നു.
കാലാവസ്ഥ-
നിരീക്ഷണകേന്ദ്രത്തില്‍ നിന്നും
കാലം തെറ്റിയറിയിപ്പ്
"വരും കാലം നല്ല കാലം."

മുറ്റത്തെമുല്ലയുടെ മണമേറ്റ്
പിഞ്ചുകുഞ്ഞ് പിടയുന്നു.
വളര്‍ത്തുനായ യജമാനനാവുന്നു..

തീന്മേശയില്‍-
ഊണിനൊരിറച്ചിക്കറി
കൊതിയൂറും സ്വാദ്..
വെള്ളമിറക്കുമ്പോഴറിയുന്നു,
അതെന്റെതു തന്നെയല്ലേ..?
2009-12-15

ശേഷം

വല്‍പോതിയില്‍
കല്ല് മണ്ണ് പാറ്റ പഴുതാര
ചിതല്‍ തിന്ന ചരിത്രം
ഭാവി തേടുന്നു.

നാളെ ഞാനെന്തെടുക്കും
ഓര്‍മ്മകളില്‍ വിട്ട്പോകാതെ-
നിറഞ്ഞ്നില്‍ക്കുന്നത്
കറുത്തയിരുട്ടും കല്ലിച്ച ബാല്യവും
ജീര്‍ണ്ണിച്ച കൗമാരവും
നുറുങ്ങിയ യൗവ്വനവും.

ഏറ്റവുമൊടുവില്‍
നിണമണിഞ്ഞ അസ്തിത്ഥം
കാറ്റില്‍ വീണൊലിച്ച്പോയി
കാലം, കാത്തിരുന്നു.
എന്നിട്ടും കഥയവശേഷിക്കുന്നു.
എങ്കിലും ചില ചുവര്‍ചിത്രങ്ങള്‍
കാലാന്തരത്തില്‍ കഥകള്‍ പറഞ്ഞു.

വന്യമായയിരുട്ടില്‍
ഇനിയുള്ള കഥകള്‍ ആര്‌ കേള്‍ക്കാനാണ്‌
അവശേഷിക്കുന്നത്-
ഞാന്‍ മാത്രമീ തുരുത്തില്‍..
2009-12-10

അവസാനം അറിഞ്ഞത്














പേനയും ബുക്കും
എടുത്തെഴുതി നോക്കി
മുന്നില്‍ നിറയുന്ന ഇരുട്ട്.
ചതുരത്തിനകത്തെ കാഴ്ചകള്‍
നമ്മെ വിശ്വസിപ്പിക്കുന്ന അത്ഭുതലോകം,
കണ്ട് മടുത്ത കാഴ്ചകള്‍..
ഞാന്‍ വിരല്‍ തുമ്പിനാല്‍ ചലിപ്പിച്ചു
പേന വീണ്ടും പക്ഷേ...
കാലത്തിനെയും , ലോകത്തിനെയും,
സമയത്തിനെയും , ചിന്തയെയും
നിശ്ചയിക്കുന്ന മനുഷ്യന്‍..
കാഴ്ചകള്‍ ഇല്ലാതെ
തോന്നുന്ന കാഴ്ചകള്‍
പറഞ്ഞു തീര്‍ക്കാനാവാത്തതിനാല്‍
മനസ്സിന്റെ വേവലാതി
തികട്ടി തികട്ടിയൊടുവില്‍
വാക്കുകള്‍ തിരഞ്ഞപ്പോള്‍
പ്രസക്തി നഷ്ടപ്പെട്ട കാലത്തില്‍
അവസാനമറിഞ്ഞു:
"ഞാന്‍ ഒരു വിഡ്ഢി"
ഇരുട്ടിനോട്‌ ഞാന്‍
ചിരിച്ചു കൊണ്ട് ചോദിച്ചു:
"എനിക്കെന്തേ ഒന്നും
എഴുതാന്‍ കഴിയാത്തത്..?"

നീണ്ട നിശബ്ദതയ്ക്കൊടുവില്‍
വീണ്ടുമെഴുതാനോരുവട്ടം കൂടി
പേന വീണ്ടും...

© റ്റോംസ് കോനുമഠം
2009-12-07

കാലാന്തര ചിന്തകള്‍










നിന്റെ കാലടികള്‍ ഞാന്‍ തിരിച്ചറിയുന്നു.
കാലമൊരുപാടുനാളായെണ്ണെന്നു
അറ്റബന്‌ധങ്ങള്‍ യാത്ര ചോദിക്കാതെ പോലും
നരകവാതായനങ്ങള്‍ തുറന്നിറങ്ങിപ്പോകുന്നു.
ഇരുട്ടിലേക്കാണ്ട് പോകുന്നു.
പടിയിറങ്ങിപ്പോകുന്നതെപ്പോഴും
വാക്കുകളവസാനിക്കുന്നയിടത്ത് നിന്നാണ്‌.
അടിവേരുകള്‍ നിലവിളിക്കുന്നത്
കാണാക്കയങ്ങളില്‍ നിന്നാണ്‌.
അലറിക്കരഞ്ഞ്കൊണ്ടെപ്പോഴും
പോയകാലം ശേഷിച്ച പല്ലുകള്‍ കാട്ടി
പുല്ലുവഴികളന്വേഷിക്കുന്നു.
ചിന്തകള്‍ മറയ്ക്കുവാനാവില്ല
ഓര്‍മ്മകള്‍ കറപിടിച്ച് വന്നവഴിതേടുന്നു.
ആര്‍ത്തുച്ചിരിക്കുവാനിനിയെന്ന് കഴിയും
അര്‍ത്ഥമില്ലായ്മ വിഴുങ്ങിവിഴുങ്ങി
അവസാന രാത്രിവരെ മരണമന്വേഷിച്ച് നടക്കാം
കാലൊച്ചകള്‍ നേര്‍ത്ത് വരുന്നു
ഇനി വഴിനീളെ നിന്റെയവസാനയത്താഴവും
ബാക്കിയാവുന്നു.

© റ്റോംസ് കോനുമഠം

പ്രവാസി.

പ്രവാസിയായവന്‍
തിരിച്ചെത്തി വലിയ വായില്‍
നിലവിളിച്ചു:
"പൊയ്പോയെന്‍
നല്ല കാലം..
എവിടെ കിട്ടുമെന്‍
കനവുകള്‍
നിനവുകള്‍..
കരിപിടിച്ച കാലം
പഴന്തുണിയാല്‍
തുടച്ചയാള്‍
സ്വയമാശ്വസിച്ചു..
ഇനി എന്‍ നല്ല കാലം
.
2009-12-03

ജ്യോനവന്‍ നീ എവിടെയാണ്‌..?





ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
അറിയാമായിരുന്നല്ലേ,
എല്ലാമറിയാമായിരുന്നല്ലേ,
പറഞ്ഞിട്ടും
അറിയാതെപോയവര്‍ ഞങ്ങള്‍.

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
മൗനത്തിലൂടെ നീ പറഞ്ഞതെത്ര ശരി.
അവസാനമെഴുതിയ കവിത പോലും
വേദനയുടെ ചില്ലക്ഷരങ്ങളായി
നെഞ്ചകം വലിച്ച് കീറുന്നു.

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
നിന്റെ പൊട്ടക്കലമിന്നനാഥം

നീ നിറച്ച കവിതകളാല്‍
പിന്നെയും പിന്നെയും തുളുമ്പുന്നു,
തുളവീണതറിയാതെ.

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
എവിടെയോ
മറന്ന് വെച്ച് പോയ
പുസ്തകത്താളുകള്‍
തേടിപോയതാണോ..?

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
എഴുതിയ വരികള്‍ മതിയിനിയെന്നും
നിന്നെ ഓര്‍ക്കുവാന്‍
അത് മാത്രമേയുള്ളിവിടെയെന്നും
നീ നിറഞ്ഞ് തുളുമ്പുവാന്‍

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?

© റ്റോംസ് കോനുമഠം

2009-12-01

പകല്‍ സ്വപ്നങ്ങള്‍

ഭൂമിക്കടിയില്‍ നമുക്ക് സ്വയം
കൈചൂണ്ടികള്‍ സ്ഥാപിക്കണം.
ഈ വഴി ഇടത്തോട്ടു തിരിഞ്ഞാല്‍
നേരെ ചെല്ലുക ഷാപ്പിലേക്കാണ്‌.
സ്വപ്നം ഷാപ്പും
കടന്നങ്ങതിര്‍ത്തിയിലെത്തിയിട്ടും
ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
പകലുറക്കങ്ങളില്‍ ഞാന്‍
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന
പട്ടാളക്കാരന്റെ മുഖം
തെളിഞ്ഞ് കാണാറുണ്ട്.
അവിടെ രക്തം നിറഞ്ഞ ഒരതിര്‍ത്തിയും.

പകലുറക്കങ്ങളില്‍
എപ്പോഴും
മക്കള്‍ വിളിച്ചുണര്‍ത്തുക
ഇപ്പോള്‍ പ്തിവായിരിക്കുന്നു.
അവസാനം കണ്ട
പട്ടാളക്കാരന്‍
വീട്ടിലേക്ക് പോകുവാനുള്ള
തയ്യാറെടുപ്പിലാണന്നത്
അയാളുടെ മുഖം
വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍
രാത്രി യാതൊരു സാധ്യതകളുമില്ല
ഒരു കൊച്ചു സ്വപ്നം പോലും..
ഭൂമിയില്‍നിന്ന് ഒരിക്കല്‍ തൂത്തുമാറ്റിയ
സ്വപ്നങ്ങള്‍ ഒന്നകെ
ഓടിയെത്തിയെന്നെ
പേടിപ്പെടുത്തിയിരുന്ന കാലം
വവ്വാലിനെപ്പോലെ പറന്ന്
ദൂരേക്ക് പോയത്
ഞാനിന്നറിയുന്നു.

നാശം.
ഈ പ്രതിസന്ധിയിലും
ദേ, വീണ്ടും വരുന്നു പട്ടാലക്കരന്‍!!

ഇനി ഒരു വഴിയേ ഉള്ളൂ.
അതിര്‍ത്തിയിലെ
തണുത്ത മഞ്ഞില്‍ നിന്നും
ആ പട്ടാളക്കാരനെ മോചിപ്പിക്കണം
അല്ലങ്കിലവയെന്നുമെപ്പോഴും
എനിക്കെതിരായി വന്ന്
ഉറക്കത്തില്‍ വെറുതെ
ഉണര്‍ത്തിക്കളയും.

ഞാന്‍
പട്ടാക്കാരനെ തേടിയിറങ്ങി..
അയാള്‍ നാട്ടിലേക്ക് പോയതാവും
ഇപ്പോഴയാള്‍ വരാറില്ലെന്‍
പകലുറക്കങ്ങളില്‍..

തേടി നടന്നൊടുവില്‍
ഞാന്‍ കണ്ടയാളുടെ ഒഴിഞ്ഞ കുപ്പായം.
നെഞ്ചിലൊരു തുളയുമായി
നിശ്ചലമായി...

എനിക്കിനി സ്വപ്നങ്ങള്‍ കാണണ്ട..
അവയിനിയെന്നും
എന്നെ പേടിപ്പെടുത്തുന്നവയല്ലങ്കില്‍ കൂടി.

Back to TOP