Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-04-24

അനാഥന്‍

ശംഖൊലികളുടെ
വാക്കേറ്റങ്ങളില്‍ പെട്ടി-
ല്ലാണ്ടായവാന്‍, ഞാനാഥന്‍
അസ്തിത്വം
വിണ്ടു കീറിയോന്‍

ചുംബനം
സ്വീകാര്യമാല്ലാത്തവന്‍
പൊട്ടിക്കരഞ്ഞേത് നേരവും 
ഏകാകിയായി തിരിയുന്നവന്‍

ആരുമില്ലത്തവന്‍ മാത്രമല്ലിവന്‍
ഒന്നുമില്ലാത്തവന്‍ കൂടിയാകുമ്പോള്‍
പൂര്‍ണ്ണം
തിരുവോണമവനന്ന്യം
വിഷുവും ക്രിസ്തുമസ്സും അങ്ങനെ തന്നെ.

ഗതികിട്ടാതവന്‍
വെന്തു നീറുന്നു
മുജ്ജന്മ ശാപഫലമോ
മുന്‍തലമുറ കാട്ടായമോ
കതിരായി പിന്നെ പതിരായവ-
നൊടുങ്ങുന്നു.

മുന്നില്‍ മെല്ലിച്ച രൂപമായി
തകര്‍ന്നടിഞ്ഞ ജീവിതം
കുരിശു ചുമക്കുന്നു
2010-04-04

ആ ആര്‍ക്കറിയാം

പ്രണയം നല്ലതാണോ
എന്നുമാത്രം പറഞ്ഞു പോകുക.
അല്ലെങ്കില്‍ അത്-
നമ്മെളെ കൊല്ലും,
തീര്‍ച്ച.

പറയുക നാം
നമ്മളെ മറക്കുന്ന
കാഴച്ചകളെ കുറിച്ച്
എന്ത് പറയണം
എന്ന് ആലോചിച്ചിട്ടുണ്ടോ...?

ഒന്നുകില്‍ ഒന്നും
പറഞ്ഞിട്ട് കാര്യമില്ല എന്നോ
അല്ലെങ്കില്‍
നാമെന്തിനിത് പറയണം
എന്ന ചിന്തയോ...?

കാര്യം എന്ത് തന്നെയായാലും
പ്രണയം നല്ലതല്ലേ...?
ആണോ...?
ആ ആര്‍ക്കറിയാം...?

Back to TOP