Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-01-23

ഒരു വഴിയാത്രകാരന്‍റെ ആകുലചിന്തകള്‍

കാവല്‍ക്കാരനില്ലാത്ത-
റെയില്‍ക്രോസ് മുറിച്ച് കടക്കുക
കനത്തമഴയിലൂടെ-
ദൂരേക്ക് നോക്കുന്നത് പോലെയാണ്‌.
കണ്ണുകളിടം വലം ചെല്ലണം
കാതുകൂര്‍ത്തു ശബ്ദമറിയണം.

ആരവങ്ങളിറങ്ങി-
ആളുകള്‍ കൂട്ടം കൂട്ടമായി കൂടണയുമ്പോള്‍
മലച്ച് വീണുചിതറിത്തെറിച്ചു കിടക്കുന്നു
കൂടണയാന്‍ വീര്‍പ്പ്മുട്ടിയ
കാല്‍നടക്കാരന്‍റെ കട്ടികണ്ണട.

ഉത്തരം കിട്ടാതലയുന്ന ചോദ്യങ്ങള്‍ ബാക്കിയാക്കി-
ഉത്തരകടലാസുകളില്‍ ചുവന്ന മഷി നിറയുമ്പോള്‍
ഉത്തരമെഴുതിയതാവട്ടെ കല്ലിച്ചുകിടക്കുന്നു.
ഉത്തരമുത്തരമാരുതരുമേന്നാശപ്പെട്ട്-
വീണ്ടും ചോദ്യമവശേഷിപ്പിച്ച്-
നിലത്തു കട്ടപിടിച്ചിരുണ്ടുകിടക്കുന്നതാരുടെ ചോര..?

എങ്കിലും,
അവശേഷിപ്പിച്ചതെല്ലാമൊരുവേളകൂടി-
ബാക്കിയാക്കിയിനിയൊരു തിരിച്ചുവരവില്ല,
ആരവങ്ങളില്ല, ആള്‍ക്കൂട്ടങ്ങളില്ല,
ദുരന്തങ്ങളില്ല, ചോദ്യങ്ങളില്ല,
ഉത്തരമേതുമില്ല - അനാഥം
കറുത്തയിരുട്ട് മാത്രമൊപ്പം
അകന്നുപോകാത്ത വന്യമായ ശൂന്യതയും...

20 comments:

Unknown said...

ഒരല്പം പഴയ കവിതയാണ്‌. ഒന്ന് പൊടി തട്ടിയെടുത്ത് പുനഃപ്രസിദ്ധീകരിക്കുന്നു. വലിയ മാറ്റങ്ങളും വരുത്തിയിട്ടില്ല. വരുത്താന്‍ തോന്നിയില്ലന്നത് മറ്റൊരു സത്യം.

ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ

റ്റോംസ് കോനുമഠം

ജീവി കരിവെള്ളൂർ said...

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി എന്നുമലയാന്‍ വിധിക്കപ്പെട്ടവര്‍ നാം .....



http://gvkarivellur.blogspot.com

പ്രദീപ്‌ said...

കവിത വായിക്കുന്ന ശീലം പണ്ടേ ഇല്ല . കേള്‍ക്കുന്നതാണ് ഇഷ്ടം . എങ്കിലും എഴുതാനുള്ള കഴിവിനെ ബഹുമാനിക്കുന്നു .

JayanEdakkat said...

nallathu
thanks

ടി പി സക്കറിയ said...

കാവല്‍ക്കാരില്ലാ‍ത്ത
റെയില്‍ വേക്രോസിങ്ങാണ്
ജീവിതം എന്ന ഭാവനയില്‍
പുതുമയുണ്ട്.
ആശംസകള്‍.

പട്ടേപ്പാടം റാംജി said...

വരികള്‍ നന്നായിരിക്കുന്നു.

Rainbow said...

നന്നായിട്ടുണ്ട്, ഇനിയും എഴുതൂ , ആശംസകള്‍...

Mohamed Salahudheen said...

സ്വയംകാവലാവാം

khader patteppadam said...

കാവല്‍ക്കാരനില്ലാത്ത
ലവല്‍ക്രോസ് മുറിച്ചുകടക്കുന്നത്
കനത്ത ഇരുട്ടിലൂടെ
ശൂന്യതയിലേക്ക് നടക്കുന്നത് പോലെയാണ്.

Martin Tom said...

Nalla onnamtaram concept. Valare 'original'
Congrats...

Gini said...

നന്നായിരിക്കുന്നു.ആശംസകള്‍...

Unknown said...

ജീവി ചേട്ടാ..
പ്രദീപേ..
അരയന്‍..
സക്കറിയ...
റാംജീ..
റെയിന്‍ ബോ..
സലാഹ്..
ഖാദര്‍ജീ..
രാമാ..
ഗിനീ..

നന്ദി...നല്ല വാക്കുകള്‍ക്കും വായനയ്ക്കും..
തുടര്‍ന്നും വരിക..

Dr. Indhumenon said...

ആകുലതകള്‍ റോഡില്‍ മാത്രമല്ലല്ലോ..
ഇന്ന്‌ എല്ലായിടത്തും..
ആശംസകള്‍...!!

ISS - season 4 said...

ഉത്തരം കിട്ടാതലയുന്ന ചോദ്യങ്ങള്‍ ബാക്കിയാക്കി-
ഉത്തരകടലാസുകളില്‍ ചുവന്ന മഷി നിറയുമ്പോള്‍
ഉത്തരമെഴുതിയതാവട്ടെ കല്ലിച്ചുകിടക്കുന്നു.
ഉത്തരമുത്തരമാരുതരുമേന്നാശപ്പെട്ട്-
വീണ്ടും ചോദ്യമവശേഷിപ്പിച്ച്-
നിലത്തു കട്ടപിടിച്ചിരുണ്ടുകിടക്കുന്നതാരുടെ ചോര..?

chanumelattur said...

കൊള്ളാം കലക്കി...
കട്ടി ചൊരയുടെ മണം വരുന്നതു പൊലെ..


എന്റെ ബ്ലൊഗ് ഒന്നു നൊക്കുമോ
pls visit
www.chanumelattur.blogspot.com

akhi said...

അവശേഷിപ്പിച്ചതെല്ലാം
ഒരുവേളകൂടി ബാക്കിയാക്കി
ഇനിയൊരു തിരിച്ചു വരവില്ല.

Gopi Vattoli said...

ആകുലത മാറുന്നില്ലല്ലോ..?
റോഡ് ഇന്ന് ചോരക്കളം..
നല്ല കോണ്‍സ്പ്റ്റ്.ആസംസ്കള്‍

SUNIL V S സുനിൽ വി എസ്‌ said...

കൊള്ളാം... ഇപ്പൊഴാ കണ്ടത്‌.
നല്ല വരികൾ.. ആശംസകൾ..

Unknown said...

@ ഇന്ദൂ... നന്ദി...

@ ഐഡിയാ... നന്ദി...

@ ചാനു... നന്ദി. ശരിയാണ്‌.

@ അഖീ... നന്ദി...

@ ഗോപി ചേട്ടാ... നന്ദി...

@ സുനിലേ... നന്ദി...

എല്ലാവര്‍ക്കും ഒരുപാട് നന്ദി. വീണ്ടും വരുമല്ലോ...!!!

vezhambal said...

കവിത
അതിമനോഹരം .
ബിംബ കല്പനകള്‍ പ്രതീക്ഷാ നിര്‍ഭരം.
വൈകാരികം.
സമകാലികം.
ആശംസകളോടെ ....
മഹിപാല്‍
www.mahipalmv.blogspot.com

Back to TOP