Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2009-12-15

ശേഷം

വല്‍പോതിയില്‍
കല്ല് മണ്ണ് പാറ്റ പഴുതാര
ചിതല്‍ തിന്ന ചരിത്രം
ഭാവി തേടുന്നു.

നാളെ ഞാനെന്തെടുക്കും
ഓര്‍മ്മകളില്‍ വിട്ട്പോകാതെ-
നിറഞ്ഞ്നില്‍ക്കുന്നത്
കറുത്തയിരുട്ടും കല്ലിച്ച ബാല്യവും
ജീര്‍ണ്ണിച്ച കൗമാരവും
നുറുങ്ങിയ യൗവ്വനവും.

ഏറ്റവുമൊടുവില്‍
നിണമണിഞ്ഞ അസ്തിത്ഥം
കാറ്റില്‍ വീണൊലിച്ച്പോയി
കാലം, കാത്തിരുന്നു.
എന്നിട്ടും കഥയവശേഷിക്കുന്നു.
എങ്കിലും ചില ചുവര്‍ചിത്രങ്ങള്‍
കാലാന്തരത്തില്‍ കഥകള്‍ പറഞ്ഞു.

വന്യമായയിരുട്ടില്‍
ഇനിയുള്ള കഥകള്‍ ആര്‌ കേള്‍ക്കാനാണ്‌
അവശേഷിക്കുന്നത്-
ഞാന്‍ മാത്രമീ തുരുത്തില്‍..

3 comments:

അരുണ്‍ കൊട്ടിയം said...

ശേഷം കൊള്ളാം..
ചേട്ടന്‍ എന്തിന്‌ വേവലാതിപ്പെടണം. നല്ല പ്രതിഭയുള്ളവര്‍ക്ക് എന്നായാലും എഴുതാന്‍ കഴിയും എന്നാണെന്റെ അഭിപ്രായം.

Unknown said...

വേവലാതിയുടെ പ്രശ്നമല്ല,,ആവലാതിയാണ്..ഏതൊരെഴുത്തുകാരനുമുള്ള ചെറിയ നോവ്..പ്രതേയകിച്ചും പ്രവാസിയാകുമ്പോള്‍..!!

ഭാനു കളരിക്കല്‍ said...

ടോംസിണ്റ്റെ കവിതകള്‍ വായിച്ചു തുടങ്ങിയതേയുള്ളു. ഈ സോഷ്യല്‍ കമ്മിറ്റ്മെണ്റ്റിനെ ആദരിക്കുന്നു.

Back to TOP