Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-06-08

ചരിത്രപാഠങ്ങള്‍






നാളയാണെന്‍റെ പേര്‌
പഴയ പുസ്തകത്തില്‍ നിന്നും
പുതിയ പുസ്തകത്തിലേക്ക്
മാറ്റിയെഴുതുന്നത്.
നാളെ
ഞാന്‍ പുതിയപേരിലറിയപ്പെടും.
കര്‍ഫ്യൂ മാറി
കാര്‍മേഘങ്ങള്‍ വിട്ടകന്ന
പുലരിയില്‍
ഓടക്കുഴലില്‍ നിന്നുള്ള
സ്വരമാധുരിയില്‍
പാലപ്പൂവും കൂവിളയിലയിയും
കോര്‍ത്ത ചന്ദനം ചാലിച്ച മാലയും
ചാര്‍ത്തി മൂളിവരുന്ന
കാറ്റിലേക്കിറങ്ങി
പുതിയോരു ചിന്തയും,
പുതിയോരു ഭാഷയും,
അപ്രാപ്യമാം ദൂരവും കീഴടക്കി
ഏതിരുളിലും തളരാതെ-
ഓര്‍മ്മതന്നുയരങ്ങളെ-
നെഞ്ചിലേറ്റി, കിനാവുകണ്ടുറങ്ങി
പുലരിയില്‍,
പൂന്തോട്ടത്തിലെ ചുവന്ന റോസയിലെ-
ഏറ്റവും വലിയ പനീര്‍പ്പൂവ്
തന്നെയെടുത്ത-
ലങ്കാരപ്പൂച്ചെടിയൊരുക്കി,
കിടക്ക കുടഞ്ഞ് വിരിച്ച്
നിലമടിച്ച് തുടച്ച്-
വെറും നിലത്ത് കാല്‍ നീട്ടിയിരുന്ന്
വെള്ളയപ്പവും താറാവിറച്ചിയും,
ചൂടുള്ള ചായയും കഴിക്കും.
നാളെ ഞാന്‍
ഒന്നിനും പരാതിപ്പെടുകയില്ല.
ഏറ്റവുമോടുവിലെത്തെ ദിവസം വരെ
ഒരു വഴി മാത്രം യാത്ര ചെയ്ത്
ഉള്ളിലുറയുന്ന ഭയപ്പാടിനെ-
വല്ലപ്പോഴുമൊരിക്കല്‍
കടപ്പുറത്ത് പോയി കടലകൊറിച്ച്
കടലിലേക്കിറങ്ങുന്ന സൂര്യനെ നോക്കി
അധികാരത്തിന്റെ വിസ്തൃതമായ-
ഇടം വലം മുറിയാത്ത-
സംഹിതകള്‍ തെറ്റാതെ-
എന്നും, ചരിത്രത്തോട് കടപ്പെട്ടിരിക്കും.
ചരിത്രത്തില്‍
നാളകളില്‍
ഞാനുണ്ടാവും.
ചരിത്രത്തിനാവശ്യം നാളകളെയാണ്‌.
ചരിത്ര നിലനില്പ്പ്
തന്നെ നാളകളിലാണ്.
{എന്നിരുന്നാലും
അനിവാര്യത, ശൂന്യത, നൈമഷ്യകം
എന്നിവ ചരിത്രത്തിന്റെ മാത്രം
ഏടുകളില്‍ കാണപ്പെടുന്നു}
ഇരുട്ടിന്‌ പകല്‍ പോലെ
ചരിത്രത്തിന്‌ നാളകള്‍.
ഇന്നലകള്‍, കഴിഞ്ഞ് പോയ
വൃത്തികെട്ട നിമിഷങ്ങള്‍, ദിനങ്ങള്‍
നാളയുടെ ചരിത്രം..
ന്‍റെതും.

7 comments:

അരുണ്‍ കൊട്ടിയം said...

ചരിത്രം മികച്ച പാഠമാണ്‌ എല്ലായിപ്പോഴും നല്‍കുന്നത്. അത് തിരിച്ചറിയുന്നവര്‍ ചുരുക്കവും. ചിലര്‍ ചരിത്രത്തിലൂടെ നടക്കും.ചിലര്‍ക്കതിന്‌ കഴിയാറില്ല. നല്ല കവിത..ആശംസകള്‍!!

jayanEvoor said...

"നിലമടിച്ച് തുടച്ച്-
വെറും നിലത്ത്
കാല്‍ നീട്ടിയിരുന്ന്
വെള്ളയപ്പവും താറാവിറച്ചിയും,
ചൂടുള്ള ചായയും കഴിക്കും."

ആഹഹാ!!
അതൊരു സ്വയമ്പൻ സംഗതി തന്നെ!
കൊതി വരുന്നു!

Unknown said...

എന്നെ വായിച്ചതിന്‌ നന്ദി.

naakila said...

ആഴമുളള വായന ആവശ്യപ്പെടുന്നു ഈ കവിത

mini//മിനി said...

ചരിത്രപരമായ ദുരൂഹതകൾ നിറഞ്ഞ കവിത.

Unknown said...

@ ജയന്‍, അനീഷേ, ടീച്ചറെ...
ഒരുപാട് നന്ദി.
ചരിത്രം ഒരു അവശേഷിപ്പ് കൂടിയാണു

ഗീത രാജന്‍ said...

kollallo charitham....

Back to TOP