Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2009-12-19

മരം - കാട് - പക്ഷി















ക്ഷികളും കാടുകളും
ഒഴിഞ്ഞ് കിടക്കുകയാണ്‌.
പക്ഷികളുടെ വിവരങ്ങള്‍
ശേഖരിക്കലാണയാളുടെ പണി.
അയാള്‍ അവയെ കാണുന്നത്
അയാളുടെ ജീവിതത്തിലൂടെയാണ്‌.
മരങ്ങളില്ലാത്ത കാടുകളില്‍
പക്ഷികള്‍ കൂട്ടമായ്
കൂട്കൂട്ടുന്നതയാള്‍
വീട്ടിലിരുന്ന് സ്വപ്നം കണ്ടു.

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
മരങ്ങള്‍ക്കിടയിലൂടെ
കണ്ണ്മിഴിച്ച് അയാള്‍ മാനം
നോക്കി.
വീട്ടിലേക്ക് പോയ നേരം
കിടക്കയില്‍ മലര്‍ന്ന്‌ കിടന്നയാള്‍
ദൂരെ പക്ഷികള്‍ കൂട് കൂട്ടുന്നതും
കലപിലകൂട്ടി നഷ്ടങ്ങള്‍ പറയുന്നതും
മനകണ്ണീല്‍ കണ്ടയാള്‍
അനങ്ങാതെ ശ്വാസം കഴിച്ചു.

മരമില്ലതെന്തു കാട്
കാടില്ലതെന്ത് പക്ഷി,
പക്ഷിയില്ലാതെന്ത് പക്ഷിക്കൂട്..
ഒഴിഞ്ഞ കൂടുകള്‍, പക്ഷികള്‍
വിരുന്ന് വരുന്നത് കാത്തി-
രുന്ന് ദ്രവീകരണഭീതിയില്‍.
മരങ്ങളില്ലാത്ത കാടുകളില്‍
പക്ഷികള്‍ വരാതിരിക്കുന്നത്
ഇന്റെര്‍നെറ്റില്‍ നോക്കി
അയാള്‍ നേരത്തേ കണ്ടു.

അയാള്‍ക്കറിയാം
ഇനി പക്ഷികള്‍ വരില്ലന്നും
കാടുകള്‍ വേര്‌ പിടിക്കല്ലന്നും
എങ്കിലുമയാള്‍
പക്ഷികള്‍ക്കായ്...........?

© റ്റോംസ് കോനുമഠം

6 comments:

naakila said...

പ്രിയ കൂട്ടുകാരാ
നാക്കിലയില്‍ വന്നതിനും
വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി

ബ്ലോഗിലെ കവിതകള്‍ നന്നായിട്ടുണ്ട്
നമ്മുടെ കൂട്ടായ്മയിലേക്ക് സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു

www.malayalakavitha.ning.com
ഇവിടെയും കവിതകള്‍ പോസ്റ്റണേ

Umesh Pilicode said...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്



ആശംസകള്‍

Unknown said...

എല്ലാ കൂട്ടുകാര്‍ക്കും ഈയുള്ളവന്റെ നന്ദി..!!

ManzoorAluvila said...

Dear Toms, thank you for visiting my blog...and ningalude varikal athimanoharam thanne..ningalude thundu kathakal vayichirunnu nalla oormapeduthalukal

Dr. Indhumenon said...

മരവുമില്ല. കാടുമില്ല. അപ്പോള്‍ പക്ഷീകളിമുണ്ടാവില്ലല്ലോ..
നല്ല ചിന്ത്..

Muralee Mukundan , ബിലാത്തിപട്ടണം said...

മരമില്ലതെന്തു കാട്
കാടില്ലതെന്ത് പക്ഷി,
പക്ഷിയില്ലാതെന്ത് പക്ഷിക്കൂട്..
nalla lipikal..ketto

Back to TOP