ഭൂമിക്കടിയില്‍ നമുക്ക് സ്വയം
കൈചൂണ്ടികള്‍ സ്ഥാപിക്കണം.
ഈ വഴി ഇടത്തോട്ടു തിരിഞ്ഞാല്‍
നേരെ ചെല്ലുക ഷാപ്പിലേക്കാണ്.
സ്വപ്നം ഷാപ്പും
കടന്നങ്ങതിര്‍ത്തിയിലെത്തിയിട്ടും
ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
പകലുറക്കങ്ങളില്‍ ഞാന്‍
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന
പട്ടാളക്കാരന്റെ മുഖം
തെളിഞ്ഞ് കാണാറുണ്ട്.
അവിടെ രക്തം നിറഞ്ഞ ഒരതിര്‍ത്തിയും.


പകലുറക്കങ്ങളില്‍
എപ്പോഴും
മക്കള്‍ വിളിച്ചുണര്‍ത്തുക
ഇപ്പോള്‍ പ്തിവായിരിക്കുന്നു.

അവസാനം കണ്ട
പട്ടാളക്കാരന്‍
വീട്ടിലേക്ക് പോകുവാനുള്ള
തയ്യാറെടുപ്പിലാണന്നത്
അയാളുടെ മുഖം
വ്യക്തമാക്കുന്നുണ്ട്.
ഇപ്പോള്‍
രാത്രി യാതൊരു സാധ്യതകളുമില്ല
ഒരു കൊച്ചു സ്വപ്നം പോലും..
ഭൂമിയില്‍നിന്ന് ഒരിക്കല്‍ തൂത്തുമാറ്റിയ
സ്വപ്നങ്ങള്‍ ഒന്നകെ
ഓടിയെത്തിയെന്നെ
പേടിപ്പെടുത്തിയിരുന്ന കാലം
വവ്വാലിനെപ്പോലെ പറന്ന്
ദൂരേക്ക് പോയത്
ഞാനിന്നറിയുന്നു.
നാശം.
ഈ പ്രതിസന്ധിയിലും
ദേ, വീണ്ടും വരുന്നു പട്ടാലക്കരന്‍!!
ഇനി ഒരു വഴിയേ ഉള്ളൂ.
അതിര്‍ത്തിയിലെ
തണുത്ത മഞ്ഞില്‍ നിന്നും
ആ പട്ടാളക്കാരനെ മോചിപ്പിക്കണം
അല്ലങ്കിലവയെന്നുമെപ്പോഴും
എനിക്കെതിരായി വന്ന്
ഉറക്കത്തില്‍ വെറുതെ
ഉണര്‍ത്തിക്കളയും.
ഞാന്‍
പട്ടാക്കാരനെ തേടിയിറങ്ങി..

അയാള്‍ നാട്ടിലേക്ക് പോയതാവും
ഇപ്പോഴയാള്‍ വരാറില്ലെന്‍
പകലുറക്കങ്ങളില്‍..
തേടി നടന്നൊടുവില്‍
ഞാന്‍ കണ്ടയാളുടെ ഒഴിഞ്ഞ കുപ്പായം.
നെഞ്ചിലൊരു തുളയുമായി
നിശ്ചലമായി...
എനിക്കിനി സ്വപ്നങ്ങള്‍ കാണണ്ട..
അവയിനിയെന്നും
എന്നെ പേടിപ്പെടുത്തുന്നവയല്ലങ്കില്‍ കൂടി.
5 comments:
പകൽ സ്വപ്നങ്ങളിലെ പട്ടാളക്കാരൻ, നന്നായിരിക്കുന്നു.
സ്വപ്നത്തിലും ഷാപ്പ് ഉണ്ടെങ്കിലും ;നല്ല കവിത ...!
സ്വപ്നത്തില്‍ പോലും ഷാപ്പുപേക്ഷിക്കാന്‍ വയ്യ അല്ലെ....
കൊള്ളാം മാഷെ നന്നായിട്ടുണ്ട്
ഒന്നുരണ്ടുസ്ഥലത്ത് അക്ഷര പിശകുകൾ വന്നിട്ടുണ്ട് കേട്ടൊ....
നന്നായിരിക്കുന്നു റ്റോംസ്
Post a Comment