
ജാനൂ,
നിന്റെ സ്ത്രീത്വം
ചുവപ്പായി പൊട്ടിവിരിഞ്ഞ്തിന്നല്ലേ...
പെണ്ണായി പിറന്നത് മൂലം
കാഴ്ച മറയ്ക്കപ്പെട്ടതും,
കാഴ്ച വെയ്ക്കപ്പെട്ടതുമിന്നല്ലേ...
അഭയം തേടിയലഞ്ഞൊടുവിലെത്തെ-
പ്പെട്ടതു കുരുതികളത്തിലമര്‍ന്ന്-
മാംസക്കൊതിയന്മ്മാരുടെ
കരാളഹസ്തങ്ങളിലകപ്പെട്ടതുമിന്നല്ലേ.
ജനകാ,
കടക്കെണിമൂലം നീ തൂങ്ങിയതുമിന്നല്ലേ...
ഒരു കൈകുമ്പിള്‍ നിറച്ചിട്ടും-
മറ്റേ കൈകുമ്പിള്‍ ചോര്‍ന്നതും
അറിഞ്ഞിട്ടുമറിയാതെ-
യാരുമില്ലാതെയൊടുവില്‍,
കശുമാവിന്‍ കൊമ്പിലഭയമായ്തുമിന്നല്ലേ...
ഹെയ്ത്തീ,
നിന്നെയോര്‍ക്കാനെനിക്കിഷ്ടമല്ല.
നിന്നിടം
രോദനമുറകളില്‍ ശോണിതമായതും
നിമിഷര്‍ദ്ധത്തിലെല്ലാം താറുമാറായതും
നിര്‍ജ്ജ്നദേശമായി പരിണമിച്ചതുമിന്നല്ലേ...
എങ്കിലും,
നിന്നെ ഞാനിഷ്ടപ്പെടുന്നു
പ്രതീക്ഷകളസ്തമിക്കുന്നില്ല
അവ നീണ്ടുനീണ്ടങ്ങനെ...
ജാനു - കേരളത്തില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ പ്രതിനിധീകരിക്കുന്നു.
ജനകന്‍ - കടക്കെണിമൂലം ആത്മഹ്ത്യ ചെയ്ത ആലംബഹീനനായ ഒരു വയനാടന്‍ കര്‍ഷകന്‍.
ഹെയ്ത്തി - ജനുവരിയില്‍ ഭൂകമ്പത്തില്‍ നിലം പൊത്തിയ രാജ്യം.
ജാനു,ജനകന്‍ - പേരുകള്‍ സാങ്കല്പികം മാത്രം}
24 comments:
കൊള്ളാം
ഇഷ്ടമായി..
നല്ല കവിതകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
ആശംസകള്‍....
ഇഷ്ടമായീ...
ആശംസകള്‍..
ഇഷ്ട്ടപെട്ടടോ ശരിക്കും
ഹെയ്തിയിലെ നഷ്ടങ്ങള്‍ക്ക് അര്‍പ്പിക്കുന്നു
ഒരിറ്റു കണ്ണുനീര്‍.
സ്നേഹപൂര്‍വ്വം
ഷാജി
എങ്ങും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഹെയ്തികള്‍മാത്രം
എങ്കിലും ആകുമോ കാഴ്ചകള്‍ മറയ്ക്കുവാന്‍
ഹെയ്ത്തി ശരിക്കും ഒരു വേദന തന്നെ...വേദനയുടെ നെരിപ്പോടില്‍ പുകയുന്നവര്‍ക്കായീ ഈ കവിത ഞാന്‍ സമര്‍പ്പിക്കുന്നു.
അഭിപ്രായമെഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
Visited& waiting for your new posting...
നല്ല കവിത.
പ്രതീക്ഷകള്‍ അസ്തമിച്ചാല്‍ പിന്നെന്തു ജീവിതം. അതുകൊണ്ട് നമുക്കു പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാം, നല്ല ഒരു നാളെയെ.
പ്രതീക്ഷകളാണല്ലോ നമ്മെയെല്ലാം മുന്നോട്ട് നയിക്കുന്നത്...
ആശംസകള്‍..
എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
താങ്കളുടെ ബ്ലോഗിലെ ഈ കവിത വായിച്ചു. നന്നായിട്ടുണ്ട്. ആകുലതകൾ അസ്തമിക്കുന്നില്ല. എങ്കിലും പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കാം. നല്ലതിനു വേണ്ടി.. ആശംസകൾ
കണ്ടു..വായിച്ചു....ഇഷ്ടമായി...!
വീണടും എത്താം.. ആശംസകള്‍..!
വായിച്ചപ്പോൾ ഒരു നീറ്റൽ
ജാനുവിനും ജനകനും മറു മരുന്നുണ്ട്,
ഹെയ്‌ത്തി, ഞാൻ നിസ്സഹയാൻ
ഹെയ്ത്തി ഒരു വേദന തന്നെയാണ്. ഒരിറ്റു കണ്ണീര്‍ പൂക്കള്‍..!!
നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!
?????????????????
കാവ്യഭാവന അസ്സലായിട്ടുണ്ട്. ജാനു-ജനക സങ്കല്പം വളരെ ഹൃദ്യമായിത്തോന്നി. പക്ഷെ ഇതെല്ലാം സംഭവിക്കുന്നത് ജനുവരിയില്‍ മാത്രമല്ലല്ലോ. ജനുവരി അതിനെല്ലാം ഒരു തുടക്കം മാത്രം.
കേരളത്തേക്കാള്‍ ചെറുതായ കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയിലെ മരണസംഖ്യ 2 ലക്ഷം കവിയുന്നു... ലോകത്തെയും പ്രപഞ്ചത്തെയുമെല്ലാം കീഴടക്കിയെന്ന് പറയുന്നവര്‍ക്കും ഒന്നും ചെയ്യാനാവാതിരുന്ന അവസ്ഥ. അതെ ഒരു നിമിഷാര്‍ദ്ധത്തിലാണ് എല്ലാം സംഭവിച്ചത്.
എഴുതുക ഇനിയും...
ഹരി
കൊള്ളാം...
ജാനു, ജനകന്‍, ഹെയ്തി . സങ്കടങ്ങളുടെ മൂന്ന് ധ്രുവങ്ങള്‍ .കൊള്ളാം .
ആത്മഹത്യ മുതൽ ഭൂകമ്പം വരെ ഈ ജനുവരിയുടെ തുടക്കം ഗംഭീരം..
ഒപ്പം പുതുവത്സരമംഗളങ്ങളും നേരുന്നൂ
എന്നെ വായിച്ചതിന് നന്ദി..
അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ
റ്റോംസ് കോനുമഠം
keep it up.we are expecting this type of post.
my blog:
http://www.3ddpk.blogspot.com
keep touch with my blog also.
ജനുവരി കവിത വായിച്ചു. ഉഗ്രന്‍ തീം.
ചില വരികൾ വല്ലാതെ സ്പർശിക്കുന്നു..
Post a Comment