Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-03-03

പനി

ല്ലാത്ത പനി ചൂടുള്ള പനി

മുത്തശ്ശി ഇന്നാള്‍ പറഞ്ഞൂ :
"കുട്ടിയേയ്, ചുക്കിട്ട കുരുമുളക്കാപ്പി
മൂടിപ്പുതച്ചൊരു കണ്ണടയ്‌ക്കല്‍"

വല്ലാത്ത പനി ചൂടുള്ള പനി

അമ്മ പറയുന്നതിങ്ങനെ :
"കുട്ടിയേ, ഡാകിട്ടരെ-
ഇന്ന് തന്നെ ചെന്ന്‌ കണ്ടിട്ടു മതിയെന്തും."

വല്ലാത്ത പനി ചൂടുള്ള പനി

കൂട്ടുകാരന്‍ പറഞ്ഞു :
"നിനക്കെന്താ വട്ടാ..
ഡോക്ടര്‍ക്ക് കൊടുക്കാനുള്ളതിങ്ങെടുക്ക്,
ദേ, ഇതങ്ങ് പിടി...
ഒറ്റവലിയ്ക്കങ്ങകത്താക്കിക്കോ
പനി പറേന്നനേരം കൊണ്ട് പമ്പ കടക്കും"

ഞാന്‍ ആരെ അനുസരിക്കും...?

ഇന്ന് എനിക്ക് പനി കുറവുണ്ട്.
കൂട്ടുകാരന്‍റെ ഒറ്റമൂലിക്ക് നന്ദി.

12 comments:

Unknown said...

ഇന്ന് എനിക്ക് പനി കുറവുണ്ട്.
കൂട്ടുകാരന്‍റെ ഒറ്റമൂലിക്ക് നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓരൊ കാരണങ്ങളേ..
എന്നും പനിക്വോ ടോംസേ? :)
..ഞാനും കമ്പനിക്ക്..?

unni ji said...

കുട്ട്യേ! മരുന്ന് മുടങ്ങാതെ കഴിക്കണം ട്ടോ.

ഒഴാക്കന്‍. said...

kalla! odukkam kootukarane anusarichu alle...

etha adiche " rummil pepper"

Unknown said...

@ വഴിപോക്കാ,
@ ഗോപാല്‍ജി,
@ ഒഴാക്കാ,
നന്ദി. വീട്ടില്‍ ആരും പറയരുതേ.
കഞ്ഞി കുടി മുട്ടും. അപ്പൊ കാണാം

ജയരാജ്‌മുരുക്കുംപുഴ said...

oru assuhavum varathe arogyathode irikkaan prarthikkaam.............

sm sadique said...

ഇത്തരം കാര്യങ്ങളില്‍ കൂട്ടുകാരെ അനുസരിക്കാതിരിക്കുന്നതല്ലേ നല്ലത് ?

ഷാജി നായരമ്പലം said...

നാടുമൊത്തം പനിയ്ക്കുന്നു ദൈവമേ
നാളെ നേരം വെളുക്കുന്നതെങ്ങനെ?

രമേശന്‍ നായരുടെ വരികളാ...

Sapna Anu B.George said...

മുത്തശ്ശിയുടെ മരുന്നു ഫലിക്കും ഉറപ്പ്,
കൂട്ടുകാരെന്റെ ഒറ്റമൂലി ഫലിക്കുമോ ആവോ!
ഡോക്ടർക്കു മാർക്കെറ്റിംഗ് നടത്തും സുഹൃത്തെ,
നീ അറിയുന്നോ,ഒറ്റമൂലികൾമരണമണീ മുഴക്കുന്നത്?

ശ്രദ്ധേയന്‍ | shradheyan said...

കുരുമുളകിട്ടിരുന്നോ..? :)

ദൃശ്യ- INTIMATE STRANGER said...

ethayalum pani kuranjallo...

akhi said...

പനിച്ചാലും ഈഒറ്റ മൂലി വേണ്ട.

Back to TOP