Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-02-25

മൂന്ന് കവിതക്കുറിപ്പുകള്‍

പൗരന്‍

ഞാനും
നിങ്ങളും
ഒരു പൗരനാണന്ന
ബോധം വരുന്നത്
തെരെഞ്ഞെടുപ്പടുക്കുമ്പോള്‍
മാത്രമാണ്‌.
അകകണ്ണ്

കണ്ണിന്‌
കാണാന്‍
കഴിയുന്നതിനപ്പുറമുള്ളത്
കാണുവാന്‍
കണ്ണിനകത്തൊരു
കണ്ണ് വേണം.
കൈതെറ്റ്

ഓര്‍മ്മകളുടെ
മേച്ചില്‍ പുറങ്ങളില്‍
കണ്ണീര്‍ വീണു
നനഞ്ഞ് കിടക്കുന്നത്
ജീവിതപാച്ചിലിലെപ്പോഴോ
കൈമോശം
വന്നൊരു
വാക്കോ നോക്കോ..?

3 comments:

Shine Kurian said...

കവിതക്കുറിപ്പുകള്‍ കൊള്ളാം ടോംസ്..

kambarRm said...

...............................
കണ്ണിനകത്തൊരു കണ്ണു വേണം..അതെനിക്കിഷ്ടമായി ടി,കെ,സാർ.
കണ്ണുണ്ടായിട്ടും കാണാത്ത കാതുണ്ടായിട്ടും കേൾക്കാത്ത ഒരു സമൂഹത്തിനു മുന്നോട്ടുള്ള ഗമനം സാധ്യമാകുന്നതേങ്ങനെ..

തെക്കു said...

സച്ചിദാനന്തന്റെ 'വേനല്‍മഴ' എന്ന കവിതയെ ഓര്‍മിപ്പിക്കുന്നു.....വളരെ നന്നായിട്ടുണ്ട്...കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.....

Back to TOP