Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-02-12

പ്രണയം നഷ്ടപ്പെട്ടവന്‍റെ പ്രണയാക്ഷരങ്ങള്‍

പ്രണയിച്ച ദിനങ്ങള്‍
പ്രാണപ്രയേസിക്കു മാത്രമായിട്ടായിരുന്നു.
പ്രണയമവസാനിച്ച ദിനം
പ്രളയസമാനമായിരുന്നു.

വീണ്ടുമോര്‍ക്കുന്നു
പ്രണയിച്ച ദിനങ്ങള്‍ സുന്ദരം
പ്രണയിക്കാതിരുന്ന ദിനങ്ങളതിസുന്ദരം

പ്രണയാക്ഷരങ്ങള്‍ കുത്തിനിറച്ചോരു-
പ്രത്യയശാസ്ത്ര മുദ്രാവാക്യങ്ങള്‍
പ്രത്യക്ഷപ്പെട്ടതുമവസാനിച്ചതും
പ്രയോജനരഹിതാന്തിരീക്ഷത്തില്‍ തന്നെയായിരുന്നു.

പ്രണയദിനമൊന്നാഗതമാകുമ്പോള്‍
പ്രണയം മാത്രമല്ലീ ജീവിതവും
പ്രശാന്തസുന്ദരമല്ലന്നറിയുന്നു.

ഒടുക്കം
പ്രണയിക്കാതിരുന്നതിന്‍റെ പേരില്‍
പ്രണയിക്കാനാവാത്തതിന്‍റെ പേരില്‍
പ്രണയം നഷ്ടപ്പെട്ടതിന്‍റെ പേരില്‍
പ്രാന്തനായവന്‍ എവിടെ പോകും...?

പ്രണയം
പറയാന്‍ മാത്രമേ കൊള്ളൂ...!!
എന്നിരുന്നാലും
പ്രണയിക്കുന്നവര്‍ പ്രണയിക്കാതിരിക്കില്ലല്ലോ...?

20 comments:

Unknown said...

പ്രണയം നഷ്ട്പ്പെട്ടവര്‍ക്ക് വേണ്ടി...

Krish said...

പ്രണയിച്ച ദിവസങ്ങൾ സുന്ദരം
പ്രണയിക്കാത്തദിവസങ്ങൾ അതിസുന്ദരം

അപ്പോൾ രണ്ടാമത്തേത് ആശംസിക്കാമോ റ്റോംസ്?

ഇ.എ.സജിം തട്ടത്തുമല said...

അപ്പോൾ മൊത്തത്തിൽ പ്രണയവും പ്രളയവുമൊക്കെത്തന്നെയായിരുന്നു അല്ലേ? പ്രണയിക്കാത്ത ദിവസങ്ങളിലാണ് പ്രണയിക്കാതിരിക്കുന്നതിന്റെ സൌകര്യവും സുഖവും മനസിലാകുന്നത്. ഏതെങ്കിലും ഒരു പെണ്ണിനോടുള്ള പ്രണയത്തിനു വേണ്ടി പ്രകൃതിയിലെ മറ്റെല്ലാത്തിനോടുമുള്ള പ്രണയത്തെയാണു പണയം വയ്ക്കുന്നത്. പ്രണയിക്കാൻ കൊള്ളാവുന്നതായി പെണ്ണു മാത്രമ്മേയുള്ളുവെന്നു കരുതിയാൽ നഷ്ടമാകുന്നത് ഈ പ്രകൃതിയിലെ, ഈ അണ്ഡകടാഹത്തിലെ മറ്റു നൂറുനൂറു പ്രണയങ്ങളാണ്!

ആശംസകളോടെ!

സജി കറ്റുവട്ടിപ്പണ said...

......................
അനന്തരം പ്രണയങ്ങളുണ്ടായി;
പിന്നെ പ്രളയങ്ങളും
പ്രണയങ്ങൾക്കും പ്രളയങ്ങൾക്കുമിടയിൽ
ജീവന്റെ ഒരു നിലവിളിയുണ്ടായിരുന്നു!
പക്ഷെ അത് ചവിട്ടി അരയ്ക്കപ്പെട്ട്
ഒരു ഞരക്കമായി തീർന്നു!
അത്രയ്ക്ക് ശക്തിയായിരുന്നു
ആ പ്രണയത്തിന്!

kambarRm said...

പ്രണയ ദിനമൊന്നാഗതമാവുമ്പോൾ
പ്രണയം മാത്രമല്ലീ ജീവിതവും
പ്രശാന്തസുന്ദരമല്ലന്നറിയുന്നു....
ആഹാ....
ഒന്ന് കൂടെ ഉറക്കെ പ്പറയൂ...
പ്രണയ ദിനം പോലും....ഫൂ...
ഇതൊക്കെ ആരുടെ സ്രഷ്ടിയാണപ്പാ....

സജി കറ്റുവട്ടിപ്പണ said...

അനന്തരം
വാലന്റയിൻസ് ഡേകളുണ്ടായി
പിന്നെ കുറെ പൂവാലന്മാരും
വാലന്റയൻസ് ഡേകൾക്കും
പൂവാലന്മാർക്കുമിടയിൽ
നിലവിളിച്ചതു പക്ഷെ,
യഥാർത്ഥ പ്രണയമായിരുന്നു!
പക്ഷെ ആ നിലവിളി
ചവിട്ടി അരയ്ക്കപ്പെട്ട്
ഒരു ഞരക്കമായി തീർന്നു;
അത്രയ്ക്ക് ശക്തിയായിരുന്നു
ആ പൂവാലന്മാർക്കും
പൂവാല വേലകൾക്കും!


ആദ്യം ടോമിന്റെ കവിതയോട് ഒരുകവിതയുമായി പ്രതികരിച്ചു.
ഇപ്പോൾ കമ്പറുടെ കമന്റ് കാരണം ആ കവിത ഞാൻ വീണ്ടും നീട്ടി!
എല്ലാരും കൂടി എന്നെ ചുമ്മായിങ്ങനെ ‘കവിതയിപ്പി’ക്കല്ലേ?

ഹംസ said...

krish പറഞ്ഞ പോലെ പ്രണയിച്ച ദിവസങ്ങള്‍ സുന്ദരം.

പ്രണയിക്കാത്ത ദിവസങ്ങള്‍ അതി സുന്ദരം

sm sadique said...

പ്രണയാക്ഷരങ്ങള്‍ ;വായിക്കാന്‍ ഇമ്പമുള്ള കവിത .മനോഹരം !!!

Unknown said...

@ ക്രിഷ്...
ആദ്യ കമന്‍റിന്‌ പ്രത്യേകം നന്ദി. പിന്നെ പ്രേമിച്ച് നോക്ക് അപ്പോ അറിയാം...

@ സജിം...
സരിക്കും മാഷേ, പ്രണയിക്കാതിരുന്നാല്‍ അതാ നല്ലത്. പക്ഷേ പ്രണയമില്ലന്ന് പറഞ്ഞാല്‍ അല്പം ബുദ്ധിമുട്ടാവും വിശ്വസിക്കാനും.

@ സജീ...
വായിച്ചു രണ്ടെഴുത്തും.
അനന്തരം
വാലന്റയിൻസ് ഡേകളുണ്ടായി
ഇഷ്ടായീ.

@ കമ്പറേ...
തനിക്കും ഒരു പ്രണയിക്കുന്ന മനസ്സില്ലാണ്ടിരിക്കില്ലാല്ലോ അല്ലേ..?
സത്യം പറ...

@ ഹംസാജീ...
ശരിയാണ്.

@ സാദിഖ് മാഷേ...
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.

എല്ലാവര്‍ക്കും ഇരിക്കട്ടേ ഒരു പ്രണയദിനാശംസ.
വീണ്ടും നന്ദി.

jayanEvoor said...

പ്രണയം
പെണ്ണിനോടും മണ്ണിനോടും
പൂവിനോടും പുഴയോടും
വയലിനോടും വയറിനോടും
നാടിനോടും നന്മയോടും
കൂടിയാവട്ടെ!

Gopi Vattoli said...

പ്രണയം എന്നും നല്ലത് തന്നെ...
അത് കൈമോശം വരാത്തതിനാല്‍ റ്റോംസിന്‌ ഇതെഴുതാന്‍ കഴിഞ്ഞത്.

ജീവി കരിവെള്ളൂർ said...

എന്നിരുന്നാലും പ്രണയിക്കുന്നവര്‍ പ്രണയിക്കാതിരിക്കില്ലല്ലോ...

അതെ അവര്‍ പ്രണയിക്കട്ടെ അല്ലേ...

ഒഴാക്കന്‍. said...

പ്രണയം സുന്ദരം..

പ്രണയിക്കാത്ത ദിവസങ്ങള്‍ അതി സുന്ദരം

akhi said...

ഒടുക്കം
പ്രണയം നഷ്ടപ്പെട്ടതിന്റെപേരില്‍
പരാന്തു പിടിച്ചവന്‍ എവിടെ പോകും?


ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്കു നന്ദി റ്റോംസ്.

ഷാജി അമ്പലത്ത് said...

പ്രണയം
പറയാന്‍ മാത്രമേ കൊള്ളൂ..

Unknown said...

@ ജയാ,
@ ഗോപി ചേട്ടാ,
@ ജീവി ചേട്ടാ,
@ ഒഴാക്കാ,
@ അഖീ,
@ ഷാജീ,

നന്ദി. ഒരുപാട് നന്ദി.
പ്രണയിക്കാത്ത ദിനങ്ങള്‍ തന്നെയാണ്‌ സുന്ദരമെന്ന് എനിക്ക് തോന്നുന്നത്.
വീണ്ടും വരിക.

Anonymous said...

Enkiluminnum..
pranayamae njaan
pranayikkunnu ninne.......allae..??nannayirikkunnu..kavitha..ashamsakal.Toms....

Unknown said...

ബിജിലീ,
ഒരുപാട് നന്ദി.
പ്രണയിക്കാതിരിക്കാന്‍ മനസ്സ് സമ്മതിക്കാത്തതിനാല്‍ ഇപ്പോള്‍ ഭാര്യയെ പ്രണയിക്കുന്നു.

Reema Ajoy said...

സത്യമാവും....എങ്ങിലും എന്തെ വീണ്ടും പ്രണയിച്ചു പോകുന്നു?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രാണന്റെ വിശപ്പാണ് പ്രണയം കേട്ടൊ..റ്റോംസെ...
പ്രണയനൊമ്പരമെന്നുപറഞ്ഞാൽ
പ്രാണനൊമ്പരവും...!

Back to TOP