Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2009-12-10

അവസാനം അറിഞ്ഞത്














പേനയും ബുക്കും
എടുത്തെഴുതി നോക്കി
മുന്നില്‍ നിറയുന്ന ഇരുട്ട്.
ചതുരത്തിനകത്തെ കാഴ്ചകള്‍
നമ്മെ വിശ്വസിപ്പിക്കുന്ന അത്ഭുതലോകം,
കണ്ട് മടുത്ത കാഴ്ചകള്‍..
ഞാന്‍ വിരല്‍ തുമ്പിനാല്‍ ചലിപ്പിച്ചു
പേന വീണ്ടും പക്ഷേ...
കാലത്തിനെയും , ലോകത്തിനെയും,
സമയത്തിനെയും , ചിന്തയെയും
നിശ്ചയിക്കുന്ന മനുഷ്യന്‍..
കാഴ്ചകള്‍ ഇല്ലാതെ
തോന്നുന്ന കാഴ്ചകള്‍
പറഞ്ഞു തീര്‍ക്കാനാവാത്തതിനാല്‍
മനസ്സിന്റെ വേവലാതി
തികട്ടി തികട്ടിയൊടുവില്‍
വാക്കുകള്‍ തിരഞ്ഞപ്പോള്‍
പ്രസക്തി നഷ്ടപ്പെട്ട കാലത്തില്‍
അവസാനമറിഞ്ഞു:
"ഞാന്‍ ഒരു വിഡ്ഢി"
ഇരുട്ടിനോട്‌ ഞാന്‍
ചിരിച്ചു കൊണ്ട് ചോദിച്ചു:
"എനിക്കെന്തേ ഒന്നും
എഴുതാന്‍ കഴിയാത്തത്..?"

നീണ്ട നിശബ്ദതയ്ക്കൊടുവില്‍
വീണ്ടുമെഴുതാനോരുവട്ടം കൂടി
പേന വീണ്ടും...

© റ്റോംസ് കോനുമഠം

No comments:

Back to TOP