Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-02-18

വേരില്ലാത്തവര്‍




നാമറിയണം
വിമോചനസമരങ്ങള്‍
വിമതനാക്കപ്പെട്ടവന്‍റെയും
ഒറ്റുകാരനാക്കപ്പെട്ടവന്‍റെയും
ചരിത്രം പറഞ്ഞ്
നാറ്റാനുള്ളതല്ല.

വര്‍ണ്ണാഭമായ രാത്രിയില്‍
വാവിട്ട് നിലവിളിച്ച-
അകാരണ ശബ്ദങ്ങള്‍
പുഞ്ചവരമ്പില്‍ തന്നെയനാഥമായി.

വിലാപങ്ങള്‍ തീമഴപോലെ-
വികലമാക്കപ്പെട്ട ആശയങ്ങളുടെ മേല്‍
വിസര്‍ജ്ജനം നടത്തുന്ന കാലം
വിദൂരത്തല്ല.

എങ്കിലും
അസംബ്ന്ധം പുലമ്പുന്നവര്‍
എല്ലായിപ്പോഴും
വിജയിച്ചതായാണ്‌
കാലവും ചരിത്രവും
നമ്മെ പഠിപ്പിക്കുന്നത്.

സാരമില്ല, ഇങ്ങനെയൊക്കെയല്ലേ
നാം കള്ളങ്ങള്‍ പറയാന്‍ പഠിക്കുന്നത്.

20 comments:

Unknown said...

വിലാപങ്ങള്‍ തീമഴപോലെ-
വികലമാക്കപ്പെട്ട ആശയങ്ങളുടെ മേല്‍
വിസര്‍ജ്ജനം നടത്തുന്ന കാലം
വിദൂരത്തല്ല.

meegu2008 said...

"വര്‍ണ്ണാഭമായ രാത്രിയില്‍വാവിട്ട് നിലവിളിച്ച-അകാരണ ശബ്ദങ്ങള്‍പുഞ്ചവരമ്പില്‍ തന്നെയനാഥമായി."

നല്ല വരികള്‍ ....കവിത നന്നായിരിക്കുന്നു..

ആശംസകള്‍ ...

ഒഴാക്കന്‍. said...

ഇങ്ങനെ ഒക്കെ അല്ലേ നമ്മള്‍ കള്ളം പറയാന്‍തുടങ്ങുന്നതും..... ഉം പറഞ്ഞോ പറഞ്ഞോ കള്ളം...

Unknown said...

വായിച്ചു, കവിത എനിക്ക് പിടുത്തം തരാത്ത സംഭവം ആണ് .okay ഇനിയും വരാം.

ഷാജി ഖത്തര്‍.

sm sadique said...

"അസംബന്ധം പുലമ്പുന്നവര്‍ എല്ലായ്പ്പോഴും വിജയിച്ചതായാണ് കാലവും ചരിത്രവും നമ്മെ പഠിപ്പിക്കുന്നത് " പക്ഷെ കാലം അതുമാത്രമല്ല പഠിപ്പിച്ചത് .പഴയ സംബന്ധങ്ങള്‍ പുതിയകാലത്തില്‍ അസത്യങ്ങളും വമ്പന്‍ അരുതായ്മകളും ആണെന്നും പഠിപ്പിച്ചിട്ടുണ്ട് .

പട്ടേപ്പാടം റാംജി said...

അസംബ്ന്ധം പുലമ്പുന്നവര്‍എല്ലായിപ്പോഴുംവിജയിച്ചതായാണ്‌കാലവുംചരിത്രവുംനമ്മെ പഠിപ്പിക്കുന്നത്.

മൂടിക്കിടക്കുന്ന, നമ്മള്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവരെക്കൂടി തോണ്ടിയെടുക്കുന്നു എന്നൊരു കാര്യം കൂടി കാലം കാണിച്ചു തരുന്നു.

akhi said...

എങ്കിലുംഅസംബ്ന്ധം പുലമ്പുന്നവര്‍എല്ലായിപ്പോഴുംവിജയിച്ചതായാണ്‌കാലവും ചരിത്രവുംനമ്മെ പഠിപ്പിക്കുന്നത്.
സാരമില്ല, ഇങ്ങനെയൊക്കെയല്ലേനാം കള്ളങ്ങള്‍ പറയാന്‍ പഠിക്കുന്നത്.

mukthaRionism said...

അതെ,
ഇങ്ങനെയൊക്കെയാണ്
കള്ളങ്ങള്‍ പറയാന്‍ പഠിക്കുന്നത്...

JijoPalode said...

Kallam paranjittaanenkilum.... vijayikkunnavar pakshepinneedmanassakshikkumunniltholkendi verum....kavitha nannayi tom

Anonymous said...
This comment has been removed by the author.
Anonymous said...

കൊള്ളാം നല്ല രചന...
'മാറ്റം പ്രകൃതി നിയമം...' എന്ന് ഭഗവദ്ഗീതയില്‍ പറയുന്നു....അത് കോപ്പി അടിച്ചു പലരും പിന്നീടും പറഞ്ഞു...ഇന്നലെകള്‍ എന്താണ് പഠിപ്പിയ്ക്കുന്നത് എന്ന് ചോദിച്ചാല്‍ 'എങ്ങനെ ജീവിയ്ക്കരുത്' എന്ന് മാത്രം...എങ്ങനെ ജീവിയ്ക്കണം എന്ന് ഒരു പ്രത്യശാസ്ത്രവും കാണിച്ചു തരുന്നില്ല...അതറിയാന്‍ വളരെ പിന്നില്‍ പോകണം..ഒരു വിപ്ലവവും ശാശ്വതമായി വിജയിച്ചിട്ടില്ല എന്ന സത്യം നമ്മള്‍ അറിയണം...വിജയം എന്ന് പറയുന്നത് അടുത്ത് വരാന്‍ പോകുന്ന വിപ്ലവത്തിനുള്ള കാരണം മാത്രമാണ് ....പ്രത്യശാസ്ത്രങ്ങളുടെ മേല്‍ വിസര്‍ജ്ജ്യം മാത്രേ ഇപ്പോള്‍ ഉള്ളൂ ....

Unknown said...

@ നിശാ,
@ ഒഴാക്കാ,
കുറച്ച് കള്ളം പറയാതെ ജീവിക്കാന്‍ പറ്റൂല്ലല്ലോ.
ഈ പാവം ജീവിച്ചോട്ടെ...!!

@ ഷാജീ,
ഞാനെന്തേലും അറിഞ്ഞിട്ടാണോ, ഇതെല്ലാം എഴുതുന്നത്.
ഒരുപാട് നന്ദി.

@ സാദ്ദിഖേട്ടാ,
ശരിയാണ്‌. പഴയ സംബ്ന്ധങ്ങള്‍ തീര്‍ച്ചയായും അരുതായമകള്‍ ആണെന്ന് കാലം തെളിയിച്ച് വരുന്ന ഒരു കാര്യമാണ്‌.

@ റാംജീ,
നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവര്‍ എന്ന് പറഞ്ഞാല്‍...
ചരിത്രമെഴുതുന്നവര്‍ ആണോ...?

@ അഖീ,
@ മുക്താറേ,
@ ജിജോ,
നന്ദി. വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും.

Unknown said...

@ ഡിസ്ട്രോയറേ,
വിപ്ലവങ്ങള്‍ വിജയിച്ചിട്ടിണ്ട്.
എന്നാല്‍ അത് ഏത് രീതിയില്‍ എന്തിന്‌, എവിടെ, എപ്പോള്‍,എങ്ങനെ എന്നുള്ളതാണ്‌ പ്രധാനം.
അതിന്‌ അതിന്‍റേതായ കാര്യകാരണങ്ങള്‍ സഹിതം കാലം തെളിയിക്കും.

ഗീത said...

എന്നാലും റ്റോംസ്, അസംബന്ധം പുലമ്പുന്നവര്‍ എക്കാലവും ജയിക്കുമെന്നോ?

ജീവി കരിവെള്ളൂർ said...

അങ്ങനെ കള്ളങ്ങള്‍ പറയാന്‍ പഠിക്കാം അല്ലേ .. വരികള്‍ നന്നായിരിക്കുന്നൂട്ടോ കള്ളമല്ല.

Dr. Indhumenon said...

പെരുംകള്ളാ,
അപ്പോ കള്ളം പറയാന്‍ പഠിച്ചൂന്നോ..?
അപ്പോ ഇത്രേം നാള്‍ പറഞ്ഞതെന്നാ..?

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ കള്ളം പറയാൻ ശീലിപ്പിക്കുകയാണെല്ലേ ?

അരുണ്‍ കൊട്ടിയം said...

കവിത കൊള്ളാം.

Sureshkumar Punjhayil said...

Thayverode....!
Manoharam, Ashamsakal...!!!

Unknown said...

@ ഗീതാ,
ജയിച്ചതല്ലേ നമ്മുടെ ചരിത്രം.

@ ജീവി,
കള്ളമല്ലല്ലോ...നന്ദി.

@ ഇന്ദൂജീ,
ഇത്രേം നാള്‍ പിടിച്ച് നിക്കാനുള്ള അടവല്ലാരുന്നോ.

@ ബിലാത്തീ,
കൊറച്ച് കള്ളം ആവാല്ലോ അല്ലേ. നന്ദി.

@ അരുണേ.
@ സുരേഷേ,
നന്ദി.

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Back to TOP