
തണുപ്പില്‍ നീ പറഞ്ഞ കഥകളെ-
ത്ര വിചിത്രമായെന്റെ
നെഞ്ചകത്തിലടരായോരു
കോണില്‍ കല്ലിച്ച് കിടക്കുന്നു.
നീ പറഞ്ഞ വാക്കുകളേറെ
വിശ്വസിച്ച ഞാന്‍ ആര്‍പ്പോടെ
കാറ്റിലവന്‍* വരുന്നതും കാത്തിരുന്നു
നേരം പുലര്‍ന്നിട്ടുമവന്‍ വന്നില്ല.......
പെയ്തോഴിയാത്ത പേമാരിയില്‍
കറുത്തയിരുട്ടിലവന്‍ വല്ലാത്തൊ-
രണപ്പോടെയെന്‍ കിടപ്പറയിലേക്ക്
ഊളിയിട്ട് കയറാന്‍ തുടങ്ങി .........
പകുതിക്കു വച്ചു തോര്‍ന്ന
മഴയില്‍ കുതിര്‍ന്നെന്‍
കുളിരിന്‍ സ്വപ്നങ്ങള്‍
തണുത്തുറഞ്ഞ് മഴയിലേക്ക് നീണ്ട് പോകുന്നു
ആത്മവഞ്ചനയുടെ തിളക്കമായി
രുന്നോ,യെന്‍ ഇറുകിയടച്ച
ഉറക്ക്ത്തിന്റെ താഴ്വര
അനാഥമാക്കിപ്പോയത്..
ഈ തണുപ്പെന്നെ നിന്നിലേക്കടുപ്പിക്കുന്നു
നീ പോലുമറിയാതെ..
എന്നിട്ടും നമ്മള്‍ ഏറെ ദൂരത്താ-
ണന്നത് അടുക്കാനാവാത്ത വിടവ്.
* രാജകുമാരന്‍
4 comments:
kollam mashe
കലക്കി ചേട്ടാ..
kollaam :)
കൊള്ളാമല്ലൊ കൂട്ടുകാര...
Post a Comment