കാവല്‍ക്കാരനില്ലാത്ത-
റെയില്‍ക്രോസ് മുറിച്ച് കടക്കുക
കനത്തമഴയിലൂടെ-
ദൂരേക്ക് നോക്കുന്നത് പോലെയാണ്.
കണ്ണുകളിടം വലം ചെല്ലണം
കാതുകൂര്‍ത്തു ശബ്ദമറിയണം.
ആരവങ്ങളിറങ്ങി-
ആളുകള്‍ കൂട്ടം കൂട്ടമായി കൂടണയുമ്പോള്‍
മലച്ച് വീണുചിതറിത്തെറിച്ചു കിടക്കുന്നു
കൂടണയാന്‍ വീര്‍പ്പ്മുട്ടിയ
കാല്‍നടക്കാരന്റെ കട്ടികണ്ണട.
ഉത്തരം കിട്ടാതലയുന്ന ചോദ്യങ്ങള്‍ ബാക്കിയാക്കി-
ഉത്തരകടലാസുകളില്‍ ചുവന്ന മഷി നിറയുമ്പോള്‍
ഉത്തരമെഴുതിയതാവട്ടെ കല്ലിച്ചുകിടക്കുന്നു.
ഉത്തരമുത്തരമാരുതരുമേന്നാശപ്പെട്ട്-
വീണ്ടും ചോദ്യമവശേഷിപ്പിച്ച്-
നിലത്തു കട്ടപിടിച്ചിരുണ്ടുകിടക്കുന്നതാരുടെ ചോര..?
എങ്കിലും,
അവശേഷിപ്പിച്ചതെല്ലാമൊരുവേളകൂടി-
ബാക്കിയാക്കിയിനിയൊരു തിരിച്ചുവരവില്ല,
ആരവങ്ങളില്ല, ആള്‍ക്കൂട്ടങ്ങളില്ല,
ദുരന്തങ്ങളില്ല, ചോദ്യങ്ങളില്ല,
ഉത്തരമേതുമില്ല - അനാഥം
കറുത്തയിരുട്ട് മാത്രമൊപ്പം
അകന്നുപോകാത്ത വന്യമായ ശൂന്യതയും...
2010-01-23
2010-01-14
ജനുവരി

ജാനൂ,
നിന്റെ സ്ത്രീത്വം
ചുവപ്പായി പൊട്ടിവിരിഞ്ഞ്തിന്നല്ലേ...
പെണ്ണായി പിറന്നത് മൂലം
കാഴ്ച മറയ്ക്കപ്പെട്ടതും,
കാഴ്ച വെയ്ക്കപ്പെട്ടതുമിന്നല്ലേ...
അഭയം തേടിയലഞ്ഞൊടുവിലെത്തെ-
പ്പെട്ടതു കുരുതികളത്തിലമര്ന്ന്-
മാംസക്കൊതിയന്മ്മാരുടെ
കരാളഹസ്തങ്ങളിലകപ്പെട്ടതുമിന്നല്ലേ.
ജനകാ,
കടക്കെണിമൂലം നീ തൂങ്ങിയതുമിന്നല്ലേ...
ഒരു കൈകുമ്പിള്‍ നിറച്ചിട്ടും-
മറ്റേ കൈകുമ്പിള്‍ ചോര്‍ന്നതും
അറിഞ്ഞിട്ടുമറിയാതെ-
യാരുമില്ലാതെയൊടുവില്,
കശുമാവിന് കൊമ്പിലഭയമായ്തുമിന്നല്ലേ...
ഹെയ്ത്തീ,
നിന്നെയോര്ക്കാനെനിക്കിഷ്ടമല്ല.
നിന്നിടം
രോദനമുറകളില് ശോണിതമായതും
നിമിഷര്ദ്ധത്തിലെല്ലാം താറുമാറായതും
നിര്ജ്ജ്നദേശമായി പരിണമിച്ചതുമിന്നല്ലേ...
എങ്കിലും,
നിന്നെ ഞാനിഷ്ടപ്പെടുന്നു
പ്രതീക്ഷകളസ്തമിക്കുന്നില്ല
അവ നീണ്ടുനീണ്ടങ്ങനെ...
ജാനു - കേരളത്തില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ പ്രതിനിധീകരിക്കുന്നു.
ജനകന് - കടക്കെണിമൂലം ആത്മഹ്ത്യ ചെയ്ത ആലംബഹീനനായ ഒരു വയനാടന്‍ കര്ഷകന്.
ഹെയ്ത്തി - ജനുവരിയില്‍ ഭൂകമ്പത്തില്‍ നിലം പൊത്തിയ രാജ്യം.
ജാനു,ജനകന് - പേരുകള്‍ സാങ്കല്പികം മാത്രം}
വിഭാഗങ്ങള്‍ :
ആകുലത,
കടക്കെണി,
കവിത,
ഭൂകമ്പം,
സ്ത്രീത്വം
2010-01-04
സീരിയല്‍....
© റ്റോംസ് കോനുമഠം
Subscribe to:
Posts (Atom)