Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-05-19

കെട്ടിയോള്‍


അവള്‍
കരിങ്കല്ല് കൊണ്ട് തീര്‍ത്ത-
ഹൃദയഭിത്തി പൊള്ളിച്ചവള്‍
കാണാകയത്തിനാഴം തേടിയലഞവള്‍
വിടവുകള്‍ വിളക്കി ബന്ധം 
നിലനിര്‍ത്തിയോള്‍

അവസാനശ്വാസം വരെ വീണിടത്തുരുണ്ട്
അന്ധാളിപ്പിന്റെ കനല്‍ ചവുട്ടി 
പ്രതീക്ഷയുടെ നക്ഷത്രവെളിച്ചം പകര്‍ന്നവള്‍
കര്‍മ്മ കാണ്‍ഡത്തിലുറച്ചു-
നിന്നാനല്ല ശീലങ്ങള്‍ 
രാവുറങ്ങും വരെയുറക്കെ പാടിയോള്‍
കടക്കെണികോളിലൊരു ഞാണ്‍ കയര്‍ 
കഴുത്തില്‍ മുറുക്കുവാനായവേ, യരുതെ-
ന്നോതി, മുടിമാടിയൊതിക്കിയോള്‍

നാളുകള്‍ നീളവേ ശീലങ്ങള്‍ മാറവേ,
വെളിച്ചം കെട്ടോടുങ്ങി ഇരുട്ട് പടരവേ-
അന്തിതിരിയിലൂറ്റി സ്വന്തം രക്തം 
പകര്‍ന്നവള്‍ ; സ്വയമെരിഞ്ഞവള്‍
കല്ലിച്ച നോവായവളിന്നുമെന്നും 
കാലം കഴിക്കുന്നു.
ഒരു നേരമെങ്കിലും, വെറുതെയെങ്കിലും
എല്ലാം നേരെയാകുമെന്നാശിച്ചു പോകുന്നു.

6 comments:

Unknown said...

അവള്‍കരിങ്കല്ല് കൊണ്ട് തീര്‍ത്ത-ഹൃദയഭിത്തി പൊള്ളിച്ചവള്‍

ജയിംസ് സണ്ണി പാറ്റൂർ said...

അവളുടെ കഥ കവിതയായി
വായിക്കുമ്പോള്‍
അറിയാതെന്‍ തൂലിക
ഉയിര്‍ത്തെണീപ്പൂ

ഭാനു കളരിക്കല്‍ said...

aazakalenkilum ketathirikkatte. nalla kavitha

jayanEvoor said...

ഒരു നേരമെങ്കിലും, വെറുതെയെങ്കിലുംഎല്ലാം നേരെയാകുമെന്നാശിച്ചു പോകുന്നു.


എല്ലാം നേരെയാവാൻ ആശംസകൾ!

Anonymous said...

" സ്വയമെരിഞ്ഞവള്‍കല്ലിച്ച നോവായവളിന്നുമെന്നും കാലം കഴിക്കുന്നു.ഒരു നേരമെങ്കിലും, വെറുതെയെങ്കിലുംഎല്ലാം നേരെയാകുമെന്നാശിച്ചു പോകുന്നു"
പല അര്‍ഥങ്ങള്‍ നല്‍കുന്ന വരികള്‍ ...നല്ല "കെട്ട്യോള്‍"

Unknown said...

എന്നെ വായിച്ചതിന്‌ നന്ദി.

Back to TOP