പൗരന്
ഞാനും

നിങ്ങളും
ഒരു പൗരനാണന്ന
ബോധം വരുന്നത്
തെരെഞ്ഞെടുപ്പടുക്കുമ്പോള്‍
മാത്രമാണ്.
♥
അകകണ്ണ്
കണ്ണിന്
കാണാന്‍
കഴിയുന്നതിനപ്പുറമുള്ളത്
കാണുവാന്‍
കണ്ണിനകത്തൊരു
കണ്ണ് വേണം.
♥
കൈതെറ്റ്

ഓര്‍മ്മകളുടെ
മേച്ചില്‍ പുറങ്ങളില്‍
കണ്ണീര് വീണു
നനഞ്ഞ് കിടക്കുന്നത്
ജീവിതപാച്ചിലിലെപ്പോഴോ
കൈമോശം
വന്നൊരു
വാക്കോ നോക്കോ..?