Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-03-06

മറുക്

ളില്ലാത്ത തക്കം നോക്കി
ആമിനതാത്തയുടെ വീട്ടില്‍
ഒളിഞ്ഞു നോക്കിയതിനു
നാട്ടുകാരവനെ തെങ്ങില്‍ കെട്ടിയിട്ടു.
എന്നിട്ടുമവന്‍ കരഞ്ഞില്ല.
അപ്പോഴുമവന്‍
കൂട്ടുകാരന്‍ പറഞ്ഞ-
ആമിനതാത്തയുടെ മറുക്
കാണാന്‍ പറ്റിയില്ലല്ലോയെന്ന-
സങ്കടത്തിലായിരുന്നു.

ആളൊഴിഞ്ഞ നേരം
ആമിനതാത്ത ചോദിച്ചു :
"എന്നാത്തിനായിരുന്നു
പാത്തും പതുങ്ങിയും..."
അവന്‍ തൊണ്ടവരണ്ടു കണ്ണുമിഴിച്ചു.
"പൂതിയൊണ്ടെ പറഞ്ഞാ പോരെ..."

ആമിനതാത്ത കണ്ണുകളിറുക്കിയടച്ചപ്പോഴു-
മവന്‍ മറ്റൊരു ലോകത്തിലായിരുന്നു.
"എവിടെയാണാ വലിയ മറുക്"

6 comments:

Unknown said...

"എവിടെയാണാ വലിയ മറുക്"
കൂട്ടുകാര്‍ പണ്ട് ഒന്നിച്ചു കൂടുംപോള്‍ ഒരോ പുളുവടിക്കും. അങ്ങനെയോന്നില്‍ നിന്നും...

poor-me/പാവം-ഞാന്‍ said...

കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്തൂരി മറുകുള്ള....ഏന്നാത്തീനായും പൂതിയും ടാലിയാകുന്നി...

Manoraj said...

റ്റോംസേ.. പൂതിയുണ്ടേൽ പറഞ്ഞാൽ പോരെ.. ഹല്ല പിന്നെ.. ആമിനത്താത്ത ആരാ മോൾ..

Umesh Pilicode said...

എവിടെയാണാ വലിയ മറുക്


aasamsakal

Muralee Mukundan , ബിലാത്തിപട്ടണം said...

മറുകുകാണാനും മാറുകാണാനും
മർത്യൻ എത്ര പണിപെടുന്നൂ !

ഹരിശങ്കരനശോകൻ said...

ഇച്ചീച്ചീ

Back to TOP