
വെന്തുരുകുന്ന ചൂടില്‍
കൊയിലാണ്ടിക്കാരന്‍ മമ്മത്
തുടച്ചെറിഞ്ഞത്
പകലന്തിയോളമുള്ള വിയര്‍പ്പ്.
അത് നിലത്തു വീണ്കിടന്നു-
മമ്മതിനെ നോക്കി അലറിക്കരഞ്ഞു:
"ന്നാലും ജ്ജ് ഞമ്മളെ ബേണ്ടാന്നു ബെച്ചൂലൊ"
മമ്മത് വീണ്ടും പണി തുടര്‍ന്നു.
ദൈവമേ,
ഏതു ജന്മത്തിലിനി നീ ഞങ്ങള്‍ക്ക്
സ്വസ്ഥത നല്‍കും
കിടന്നുറങ്ങാന്‍ ആറടി മണ്ണ് നല്‍കും
ഏതു രാത്രിയില്‍
വെറുതെ ഒന്ന് കന്നടച്ചുറങ്ങും.
എനിക്ക് മടുത്തു
ഈ മരുഭൂവാസം, പക്ഷെങ്കിലെവിടെ
പോകും ഇനിയുള്ള കാലം
മമ്മത് നാട്ടില്‍ കമ്മ്യൂണിസ്റ്റായിരുന്നു.
എന്നിട്ടും തോറ്റുപോയി.
ദേശത്തുനിന്നും നാടുകടത്തപ്പെട്ട-
ഏകാന്തവാസിയുടെ രോദനം-
കേള്‍ക്കുവാന്‍ ആര്‍ക്കു സമയം...?
ഒന്ന് ഗതിപ്പിടിക്കുവാനിനി
എത്ര നാള്‍ വേണം
ആ.. അറിയില്ല..
മമ്മതിനൊന്നുമറിയില്ല.
അയാള്‍ക്കിത്ര മാത്രമറിയാം
തീരുന്നെങ്കില്‍ അതിവിടെ-
വെച്ചേതായാലും വേണ്ടാ.
ഉദരം കരിഞ്ഞു മണക്കുമ്പോഴും
അയാള്‍ക്ക് വേവലാതി
നാട്ടിലടുപ്പിലെന്തുണ്ട്...?
പൊരിവെയിലില്‍ കറുത്തിരുണ്ട-
ശരീരം
അയാള്‍ മറന്നേപോയി.
മമ്മതേ നീ ജീവിക്കാന്‍
മറന്നുപോയവന്‍...എന്നിട്ടും ...
മമ്മത് വീണ്ടും പണി തുടര്‍ന്നു.
15 comments:
മമ്മതേ നീ ജീവിക്കാന്‍
മറന്നുപോയവന്‍...എന്നിട്ടും ..
മമ്മത് മാത്രമല്ല പിന്നെ കൊറെ കൊറേ ഞാന്‍ മാരും...
റ്റോംസ്...
ഈ ഉദരഭോജനം എന്നു പറഞ്ഞാൽ എന്താണ്?
ഉദരപൂരണം എന്നാണോ ഉദ്ദേശിച്ചത്?
റ്റോംസ്, മമ്മത് ജീവിക്കാന്‍ മറന്നു പോയി.. ഒരു പക്ഷെ മമ്മതിനെക്കൊണ്ട് ജീവിക്കുന്നവര്‍ അത് മറന്നു കാണില്ല.
Mammathu mathramalledo ... enammalum :(
കമ്മ്യൂണിസ്റ്റായിരുന്നു.
എന്നിട്ടും തോറ്റുപോയി.
തോറ്റുപൊകുന്ന കമ്യുണിസ്റ്റുകളുടെ കാലമാണിത്.
ഡോക്ടർ ജയന്റെ സംശയം എനിക്കുമുണ്ട്. എന്താ ഈ ഉദരഭോജനം?
ഉദരം കരിഞ്ഞു മണക്കുമ്പോഴുംഅയാള്‍ക്ക് വേവലാതി നാട്ടിലടുപ്പിലെന്തുണ്ട്...?
കഥ പോലെ കവിത.
കൊള്ളാം.
ജീവിക്കാൻ മറന്നുപോയ എത്രയോ പേരിൽ ഒരാൾ
മമ്മതിന്റെ ആകുലത വായിക്കുന്നവരെ ഉലച്ചുകളയും.
മമ്മദ്മാര്‍ മരുഭൂമിയില്‍ കിടന്നു വിയര്‍ക്കുമ്പോ, കാശ് അയക്കാന്‍ താമസിക്കുന്നതിന്റെ പേരില്‍ കയര്‍ക്കുന്നവരാണ് നാട്ടില്‍ ഭൂരിഭാഗവും,.
വളരെ കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ്..
@ ഒഎബി, ശരിയാണ്.നമ്മളും...
@ ജയാ...
@ മനോ...
ശരിക്കും ഉള്ള അര്‍ത്ഥം പശി അടക്കുവാന്‍ കഴിയുന്ന വസ്തു.
വിശപ്പിനുപകരിക്കുന്ന എന്തും.
@ വഷളാ,
നമ്മള്‍ സുഖമായി തന്നെ ജിഇവിക്കും. ഇത്തരം മമ്മാതുമാര്‍ ഉള്ളപ്പോള്‍ നമുക്ക് വേവലാതിയുടെ ആവശ്യം ഇല്ലല്ലോ.
@ ഒഴാക്കാ,
@ അഖീ,
കമ്മ്യൂണിസ്ട്ടുകള്‍ എന്നെ തോറ്റവര്‍ ആണ്.
@ റാംജീ,
@ മിനി,
@ സുകന്യാ,
ഭുഉരിഭാഗം ചെറിയ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ ജീവിക്കുവാന്‍ പാടുപെടുന്നവര്‍ തന്നെയാണ്.
@ വെള്ളത്തിലാശാന്‍,
@ കൊട്ടോട്ടിക്കരാ,
അവരുടെ വേദന കയര്‍ക്കുന്നവര്‍ക്ക് അറിയെണ്ടാതില്ലല്ലോ..?
എല്ലാവര്ക്കും നന്ദി. നല്ലവാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും.
:)
കൊള്ളാം ....................ഇങ്ങനെ എത്ര എത്ര മമതുമാര്‍ .................നാട്ടിലെ ജീവിതം പച്ചപിടിപ്പിക്കാന്‍ സ്വന്തം ജീവിതം കൈക്കല പിടിക്കുന്നു
മമ്മതിനേപോലെ മരുഭൂമിയിൽ ഉദരപൂരണം നടത്തുന്നവരുടെ ഒരു നേർ ചിത്രം തന്നെ..
Post a Comment