Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-04-24

അനാഥന്‍

ശംഖൊലികളുടെ
വാക്കേറ്റങ്ങളില്‍ പെട്ടി-
ല്ലാണ്ടായവാന്‍, ഞാനാഥന്‍
അസ്തിത്വം
വിണ്ടു കീറിയോന്‍

ചുംബനം
സ്വീകാര്യമാല്ലാത്തവന്‍
പൊട്ടിക്കരഞ്ഞേത് നേരവും 
ഏകാകിയായി തിരിയുന്നവന്‍

ആരുമില്ലത്തവന്‍ മാത്രമല്ലിവന്‍
ഒന്നുമില്ലാത്തവന്‍ കൂടിയാകുമ്പോള്‍
പൂര്‍ണ്ണം
തിരുവോണമവനന്ന്യം
വിഷുവും ക്രിസ്തുമസ്സും അങ്ങനെ തന്നെ.

ഗതികിട്ടാതവന്‍
വെന്തു നീറുന്നു
മുജ്ജന്മ ശാപഫലമോ
മുന്‍തലമുറ കാട്ടായമോ
കതിരായി പിന്നെ പതിരായവ-
നൊടുങ്ങുന്നു.

മുന്നില്‍ മെല്ലിച്ച രൂപമായി
തകര്‍ന്നടിഞ്ഞ ജീവിതം
കുരിശു ചുമക്കുന്നു

12 comments:

Unknown said...

ഞാനാഥന്‍
അസ്ഥിത്വം
വിണ്ടു കീറിയോന്‍

Hari | (Maths) said...
This comment has been removed by a blog administrator.
Hari | (Maths) said...

റ്റോംസ് മാഷേ,

കവിത വായിച്ചപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്നത്തെ മനുഷ്യനെത്തന്നെയാണെന്ന് തോന്നി. അസ്ഥിത്വം നഷ്ടപ്പെട്ട മനുഷ്യന്‍ തെറ്റുകള്‍ക്കെതിരെ ഇന്നു പ്രതികരിക്കുന്നില്ല. ശുദ്ധീകരണത്തിനു വേണ്ടി യത്നിക്കുന്നില്ല.

അവന്റെ അവസാനവും അങ്ങനെ തന്നെയാകും. ഒടുവില്‍ ആരുമില്ലാതെ, ജീവിതാന്ത്യത്തില്‍ ശരീരമാകുന്ന കുരിശിനെ അവശതയോടെ ചുമയ്ക്കേണ്ടി വരുമ്പോള്‍ കൂട്ടിന് ആരുമുണ്ടാകില്ല.

കവിത ഞാനാസ്വദിച്ചു

പട്ടേപ്പാടം റാംജി said...

മുന്നില്‍ മെല്ലിച്ച രൂപമായി
തകര്‍ന്നടിഞ്ഞ ജീവിതം
കുരിശു ചുമക്കുന്നു

അനാഥരാകുന്നവരാണ് എനനെവിടെയും.

എന്‍.ബി.സുരേഷ് said...

റ്റോംസ് കവിത പോസ്റ്റ് ചെയ്യുന്നതിനു മുന്‍പു അക്ഷരത്തെറ്റുണ്ടോ എന്നു നോക്കൂ. പിന്നെ വാക്കുകളിലുമൂണ്ട് ചെറിയ തെറ്റുകള്‍
ശംഖൊലി, അസ്തിത്വം എന്നിങ്ങനെ ശരിയായി തിരുത്തൂ.

പിന്നെ ഈ അസ്തിത്വ ദു:ഖമൊക്കെ നമ്മള്‍ എത്രയൊ കണ്ടുമടുത്തു. പ്രസക്തമ്മാവും. നമ്മള്‍ പുതിയ രീതിയില്‍ പറയുമ്പോള്‍.

കവിതയില്‍ ജീവിതം കുരിശു ചുമക്കരുത്.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
ഹൃദയം നിറഞ്ഞ ആശംസകള്‍!!!

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലൊ.

ഹംസ said...

നന്നായിരിക്കുന്നു.!! ആശംസകള്‍ :)

mini//മിനി said...

മനുഷ്യജീവിതം ഇപ്പോൾ അവനവനുതന്നെ ഒരു കുരിശായി മാറിയിരിക്കയാണല്ലൊ, നന്നായിരിക്കുന്നു.

ഒഴാക്കന്‍. said...

അനാഥന്‍.......

Wash'Allan JK | വഷളന്‍ ജേക്കെ said...

സനാഥത്വം ഒരു മിഥ്യ. എല്ലാരും അനാഥര്‍

naakila said...

ലളിതം
മനോഹരം

ഭാനു കളരിക്കല്‍ said...

ekanthatha zarikkum feel cheythu. thutarnnum ezhuthu. link ayachchutharanam toms.

Back to TOP